ഓക്ലഹോമ: രാത്രി നടക്കാനിറങ്ങിയ ട്രെയ്സി ഗാർസിയ (52) എന്ന മധ്യവയസ്കയാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിന് സമീപത്തു വച്ചു ഒന്നിനും മൂന്നിനും ഇടയിൽ പ്രായമുള്ള ഇരുപത് കിലോ തൂക്കം വരുന്ന ഏഴു നായ്ക്കളാണ് ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്തെത്തിയ ഡപ്യൂട്ടി ഏഴു നായ്ക്കളിൽ ഒന്നിനെ വെടിവെച്ചു കൊല്ലുകയും മറ്റുള്ളവയെ ആനിമൽ ഷെൽട്ടറിൽ അടക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥനെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് അറിയിച്ചു. കാർട്ടർ കൗണ്ടി ഷെറിഫ് ക്രിസ് ബ്രയന്റ് കൂടുതൽ അന്വേഷണത്തിനായി കേസ് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസിലേക്കയച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ