ടൊറന്റൊ: ടൊറന്റോ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും മേയ് 10 മുതൽ കാണാതായ ഇന്ത്യൻ ഗവേഷണ വിദ്യാർഥിനി സാബിയ അഫ്സലിനെ (30) കണ്ടെത്തുന്നതിന് യോർക്ക് റീജണ്‍ പൊലീസ് സഹായം അഭ്യർഥിച്ചു. ആഷ്ബ്രിഡ്ജ് ബേയ്ക്കറിനു സമീപത്തു നിന്നും മേയ് 10 നാണ് സാബിയ കാണാതായതെന്നു പോലീസ് പറയുന്നു.
സാബിയയെ കാണാതാകുന്നതിന് ഒരു മണിക്കൂർ മുൻപു ജോലി ചെയ്തിരുന്ന വിഭാഗത്തിൽ നിന്നും യൂബർ ടാക്സിയിൽ സഞ്ചരിച്ചിരുന്നതായും പോലീസ് അറിയിച്ചു. കാണാതായി എന്നു പറയപ്പെടുന്ന സ്ഥലത്തു നിന്നും സാബിയയുടെ സെൽഫോണ്‍ ഉൾപ്പെടെ ചില സ്വകാര്യ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടെന്ന് സഹോദരൻ സുബൈർ അഫ്സൽ പറഞ്ഞു.
വുഡ്ബൈൻ ബീച്ച് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കുടുംബാംഗങ്ങളും വോളണ്ടിയർമാരും പോലീസും ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ കുറിച്ചുള്ള ഒരു സൂചന പോലും ലഭിച്ചിട്ടില്ല. സാബിയയെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
ഇവരെകുറിച്ചു സൂചന ലഭിക്കുന്നവർ യോർക്ക് റീജണൽ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുമായി 1-866 876 5423 Ex-7441 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ