ഫിലഡൽഫിയ: പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിൽ പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ് സബറ്റീന സമൂഹത്തിലെ നാനാതുറകളിലെ പ്രശംസനീയമായ പ്രവർത്തന മികവുകളുടെ അടിസ്ഥാനത്തിൽ ജീമോൻ ജോർജിന് കമ്യൂണിറ്റി സർവീസ് അവാർഡ് നൽകി ആദരിച്ചു.
പുരസ്കാരങ്ങൾ എന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഒരു വഴികാട്ടിയാണെന്നും പുരസ്കാര നിറവുകൾ കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ മാറ്റുരക്കലിന്റെ സമയമാണെന്നും അതിലുപരി ഭാവി തലമുറകൾക്ക് ഒരു പ്രചോദനവുമാണെന്നും പുരസ്കാര മേഖലകൾ വെറും പ്രഹസനങ്ങളായി മാറുന്ന ഈ കാലഘട്ടത്തിലും അർഹതപ്പെട്ട കരങ്ങളിൽ എത്തിച്ചേരുന്പോൾ പുരസ്കാരങ്ങൾക്ക് കൂടുതൽ വെണ്മയും തേജസും ഉണ്ടാകുമെന്നും തദവസരത്തിൽ കൂടിയ പൊതുസമ്മേളനത്തിൽ ബെന്നി കൊട്ടാരത്തിൽ (പ്രസിഡന്റ്) പറഞ്ഞു. അവാർഡ് വിതരണ ചടങ്ങിന് ജോസഫ് മാണി(വൈസ് പ്രസിഡന്റ്) നേതൃത്വം നൽകി.
മലയാളി സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേഖലകളിലെ നിറസാന്നിധ്യവും ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് ഓഫ് മേയേഴ്സ് കമ്മീഷണർ ഇൻ സിറ്റി ഓഫ് ഫിലഡൽഫിയ, നോർത്താപ്ടണ് ലൈബ്രറി ബോർഡ് മെന്പർ, നോർത്താപ്ടണ് റിപ്പബ്ലിക്കൻ കമ്മറ്റി മെന്പർ, ഫ്ളവേഴ്സ് ടിവി റീജനൽ മാനേജർ, ഐപിസിഎൻഎ നാഷണൽ ജോ ട്രഷറാർ, എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് വിവിധ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം അസോസിയേഷൻ മുൻ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം മുൻ ചെയർമാൻ, സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ മുൻ സെക്രട്ടറി, അമേരിക്കൻ ആർച്ച് ഡയോസിസ് കൗണ്സിൽ മെന്പർ തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിക്കുന്ന ജീമോൻ ജോർജിന് വ്യത്യസ്ത മേഖലകളിലെ പ്രവർത്തന മികവിനാണ് കമ്യൂണിറ്റി സർവീസ് അവാർഡ് നൽകി ആദരിച്ചത്. ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഷീല ഭാര്യയും മേഗൻ, നോയൽ എന്നിവർ മക്കളുമാണ്. നോർത്താംപ്ടൻ, ചർച്ച് വില്ലിൽ താമസിക്കുന്നു.