+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

ഡാ​ള​സ് : ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ മേ​യ് 12ന് ​ഹി​ൽ​ടോ​പ് ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ന്ന
ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു
ഡാ​ള​സ് : ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ മേ​യ് 12ന് ​ഹി​ൽ​ടോ​പ് ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റ് ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ന്ന ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ഡാ​ള​സി​ലെ നി​ര​വ​ധി ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രും അ​ഭ്യു​ദ​യ​കാം​ഷി​ക​ളും പ​ങ്കെ​ടു​ത്തു. യു​ടി സൗ​ത്ത് വെ​സ്റ്റേ​ണ്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലെ ന​ഴ്സിം​ഗ് ഡ​യ​റ​ക്റ്റ​ർ ലോ​റി ഹോ​ഡ്ജ് ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ പ്ര​ഗ​ൽ​ഭ​രാ​യ ന​ഴ്സു​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​നാ​യ നൈ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ. ​ജാ​ക്കി മൈ​ക്കി​ൾ, പ്രൊ​ഷ​ണ​ൽ അ​ഡ്വാ​ൻ​സ്മെ​ന്‍റി​നെ​ക്കു​റി​ച്ചു സെ​മി​നാ​ർ ന​യി​ച്ചു. ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.
എ​ല്ലാ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രോ​ടും ഈ ​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ന​വീ​ക​രി​ച്ച വെ​ബ്സൈ​റ്റി​ലൂ​ടെ www.iana-nt.com) അ​സോ​സി​യേ​ഷ​ൻ അം​ഗ്വ​ത​മാ​കു​വാ​നും ഭാ​വി​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​വാ​നും അ​ദ്ദേ​ഹം ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.


ഡോ. ​നി​ഷ ജേ​ക്ക​ബ്, റീ​നി ജോ​ണ്‍, മ​ഹേ​ഷ് പി​ള്ള തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ക​വി​ത നാ​യ​ർ, വി​ജി ജോ​ർ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ എം​സി​മാ​രാ​യി​രു​ന്നു. നി​ഷാ , സെ​ല്വി​ൻ, ദീ​പ ഹ​രി എ​ന്നി​വ​രു​ടെ സം​ഗീ​ത​വി​രു​ന്നും തു​ട​ർ​ന്ന് ന​ഴ്സ​സ് അ​നു​മോ​ദ​ന വി​രു​ന്നും ന​ട​ന്നു. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് ആ​ർ​ലിം​ഗ്ട​ണ്‍ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് പ​രി​പാ​ടി​യു​ടെ സ്പോ​ണ്‍​സ​റാ​യി​രു​ന്നു

സം​ഘ​ട​ന​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. ന​ഴ്സിം​ഗ് എ​ജു​ക്കേ​ഷ​ൻ ക്ലാ​സു​ക​ളും, കൂ​ടാ​തെ പ​ന്ത്ര​ണ്ടു ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഴ്സിം​ഗ് പ​ഠ​ന സ്കോ​ള​ർ​ഷി​പ്പും ഫ​ണ്ടു​ക​ളി​ലേ​ക്കു സം​ഭാ​വ​ന​ക​ളും ഈ ​കാ​ല​യ​ള​വി​ൽ സം​ഘ​ട​ന​ക്കു ന​ൽ​കു​വാ​ൻ ക​ഴി​ഞ്ഞു.

2018 ഒ​ക്റ്റോ​ബ​ർ 26, 27 തീ​യ​തി​ക​ളി​ൽ ഡാ​ള​സി​ൽ ഏ​ട്രി​യം ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ക്കു​ന്ന നൈ​ന​യു​ടെ നാ​ഷ​ണ​ൽ ബൈ​നീ​യ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നു ഇ​ത്ത​വ​ണ IANANT യാ​ണ് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ