ന്യൂജേഴ്സി: നിർധനരായ അനേകർക്ക് അത്താണിയും ഒരു വലിയ മലയാളി സമൂഹത്തിന് അമേരിക്കൻ സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്ത ന്യൂജേഴ്സിയിലെ നല്ല സമരിയാക്കാരൻ ഫാ. മാത്യു കുന്നത്തിന്റെ എണ്പത്തി ഏഴാം പിറന്നാൾ ആഘോഷം ഒരു വലിയ ജനതയുടെ ഉത്സവമായി മാറി. ഒപ്പം അദ്ദേഹത്തിനുള്ള ആദരസൂചകമായി 13 വർഷം മുന്പ് രൂപീകരിക്കപ്പെട്ട ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ(എങഗഇഎ) വാർഷികാഘോഷവും പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി. മെയ് 13ന് ഞായറാഴ്ച വൈകുന്നേരം നടലി സെന്റ് മേരീസ് പള്ളിയിലായിരുന്നു ഉത്സവ പ്രതീതി ജനിപ്പിച്ച പിറന്നാൾ ദിനത്തിന്റെയും ഫൗണ്ടേഷൻ വാർഷികത്തിന്റെയും ആഘോഷം കെങ്കേമമായി നടത്തിയത്.
ഞായറാഴ്ച വൈകുന്നേരം നാലിന് ഫാ. മാത്യുകുന്നത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഫാ.തോമസ് കുന്നത്ത്, ഫാ. ജെറോ ആർത്തശേരിൽ, ഫാ.മീണ എന്നിവർ സഹകാർമ്മികരായിരുന്നു. ഫാ.തോമസ് കുന്നത്ത് പിറന്നാൾ സന്ദേശം നൽകി. വിശുദ്ധകുർബാനക്കുശേഷം പള്ളി ഓഡിറ്റോറിയത്തിൽ ഫൗണ്ടേഷൻ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ ഏതാണ്ട് ഒന്നര മണിക്കൂർ നീണ്ടുനിന്ന കലാപരിപാടികൾ അവിസ്മരണീയമായിരുന്നു.
മേയ് മാസത്തിൽ പിറന്നാൾ ആഘോഷിക്കുന്നവരോടൊപ്പം ഫാ.മാത്യു കുന്നത്ത് കേക്ക് മുറിച്ചുകൊണ്ടാണ് കലാപരിപാടികൾ ആരംഭിച്ചത്. സണ്ണി മാന്പിള്ളി, അനീറ്റ മാന്പിള്ളി എന്നിവർ പ്രാർത്ഥനഗീതങ്ങൾ ആലപിച്ചു. തുടർന്ന് ഫൗണ്ടേഷൻ അംഗങ്ങളും അവരുടെ മക്കളും ചേർന്ന് ഗംഭീര കലാപരിപാടികൾ നടത്തപ്പെട്ടു. സണ്ണി മാന്പിള്ളി സംവിധാനം ചെയ്ത സ്കിറ്റിൽ ആൽബർട്ട് ആന്റണി കണ്ണന്പള്ളി ഷൈൻ ആൽബർട്ട് കണ്ണന്പള്ളി, എഡിസണ് ഏബ്രഹാം, സജി ജോസഫ് കുന്നത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജോവാന മനോജ് വാട്ടപ്പള്ളിൽ, ജിസ്മി ലിന്േറാ, അലക്സ ഷിജിമോൻ എന്നീ കുരുന്നുകൾ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തത്തോടെയാണ് വേദിയുണർന്നത്. തുടർന്ന് ഐറിൻ എലിസബത്ത് തടത്തിൽ ആലപിച്ച ഇംഗ്ലീഷ് ഗാനം കലാപരിപാടിയെ സംഗീത സാന്ദ്രമാക്കി മാറ്റി. രേശു ജോയിയുടെ ആലാപനം മെലഡിയുടെ സുഖകരമായ അനുഭവം പകർന്നു. തൊട്ടുപിന്നാലെ മദേഴ്സ് ഡേയിൽ അമ്മമാർക്ക് വേണ്ടി സമർപ്പിച്ചു കൊണ്ട് റോയി മുട്ടപ്പള്ളി ആലപിച്ച തുടങ്ങുന്ന ഗാനം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരെ വരെ തങ്ങളുടെ അമ്മമാരുമായുള്ള മധുരമായ ബന്ധങ്ങളുടെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി.
നികിത കുന്നത്ത്, നേഹ കുന്നത്ത്, നയൻ കുന്നത്ത്, ഏയ്ഞ്ചൽ കുന്നത്ത്, കസിൻസ് സഹോദരിമാർ നടത്തിയ ഡബിൾ ഡ്യൂയറ്റ് സിനിമാറ്റിക്ക് ഡാൻസ് പെർഫോർമൻസ് അക്ഷരാർത്ഥത്തിൽ കാണികളിൽ വിസ്മയം ജനിപ്പിച്ചു. അഷ്ലി ഷിജിമോൻ, ഈവ സജിമോൻ, ടിയ ആന്റണി എന്നിവർ അവതരിപ്പിച്ച മറ്റൊരു സിനിമാറ്റിക്ക് ഡാൻസ് പെർഫോർമൻസും കാണികൾ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.
കലാപരിപാടികൾക്കിടെ വളരെ ഹ്രസ്വമായ റിപ്പോർട്ട് എഫ്എംകെസിഎഫ്. സെക്രട്ടറി സിറിക്ക് കുന്നത്ത് അവതരിപ്പിച്ചു. ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളെയും അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. ഫാ. മാത്യു കുന്നത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് തടത്തിൽ പ്രസംഗിച്ചു. അമേരിക്ക മുഴുവനും മദേഴ്സ് ഡേ ആഘോഷിച്ചപ്പോൾ എംകെസിഎഫ് അംഗങ്ങൾ തങ്ങളുടെ ആത്മീയ പിതാവായ മാത്യു അച്ചനെ ആദരിച്ചുകൊണ്ട് മദേഴ്സ് ഡേക്കൊപ്പം ഫാദേഴ്സ് ഡേയും ആഘോഷിക്കുകയാണെന്നും മാത്യു അച്ചൻ ലഭിക്കുന്ന ഓരോ ഡോളറും പാവങ്ങൾക്കു നൽകുക വഴി അദ്ദേഹം സ്വർഗത്തിൽ വലിയ നിക്ഷേപമാണ് നടത്തിവരുന്നതെന്നും ഫ്രാൻസിസ് പറഞ്ഞു.
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ