ഫരീദാബാദ് / സൻജോപുരം: സൻജോപുരം ചർച്ച് ഓഫ് നെറ്റിവിറ്റി ഇടവകതിരുന്നാൾ മേയ് 11,12,13 തീയതികളിൽ നടത്തപ്പെട്ടു. സമാപനദിവസമായ മേയ് 13 ഞായറാഴ്ച രാവിലെ 11.30 യ്ക്ക് നടന്ന ആഘോഷമായ തിരുന്നാൾ കുർബാനക്കും സന്ദേശത്തിനും ഫാ. ജിന്റോ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് തിരുന്നാൾ നൊവേന പ്രസുദേന്തി വാഴ്ച ആഘോഷമായ പ്രദക്ഷിണം എന്നിവ നടന്നു. തുടർന്ന് നടന്ന നേർച്ച വിരുന്നിൽ ഇടവക ജനങ്ങൾക്ക് പുറമേ അടുത്ത ഇടവകകളിൽ നിന്നും നിരവധി വിശ്വാസികൾ പങ്കെടുത്തു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്