ഡാളസ്: മാർത്തോമ്മ സഭയുടെ സീനിയർ വൈദികനും ഹരിപ്പാട് അകംകുടി ബഥേൽ മാർത്തോമ്മ ഇടവക വികാരിയുമായ കോഴഞ്ചേരി കുഴിക്കാലാ പുളിന്തിട്ട പുത്തൻവീട്ടിൽ റവ. ഫിലിപ്പ് ഈശോയുടെ സഹധർമ്മിണി എലിസബത്ത് ഫിലിപ്പ് (ജിജി-54) നിര്യാതയായി.
കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയഫിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ സഹോദരിയുടെയും പ്രമുഖ ക്രൈസ്തവ സാഹിത്യകാരൻ പരേതനായ പി. ടി. കുരുവിള ചേന്നംങ്കേരിയുടെയും മകളാണ് പരേത.
മക്കൾ: ജെറിൻ ഈശോ (ഷാർജ), ജിതിൻ കുരുവിള(ഫെഡറൽ ബാങ്ക്). മരുമകൾ: ചിഞ്ചു. സംസ്കാരം ഇലന്തൂർ മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ പിന്നീട്.
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽപ്പെട്ട സിയാറ്റിൽ, കാനഡയിലെ കാൽഗറി, എഡ്മിന്റൻ എന്നീ ഇടവകകളിലെ മുൻ വികാരി ആയിരുന്നു റവ. ഫിലിപ്പ് ഈശോ. ഭദ്രാസനാധിപൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് പരേതയുടെ ദേഹവിയോഗത്തിൽ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: ഷാജി രാമപുരം