ബ്രസൽസ്: യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഫെയ്സ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെ ചോദ്യം ചെയ്യും. ചോദ്യാം ചെയ്യൽ അടുത്ത ആഴ്ചയുണ്ടാകുമെന്നാണ് സൂചന.
ഡേറ്റ മോഷണ വിവാദവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന്റെ ഭാഗമായാണ് നടപടികൾ. വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളുടെ പ്രതിനിധികളാണ് അടച്ചിട്ട വാതിലിനുള്ളിൽ സുക്കർബർഗിൽനിന്നു മൊഴിയെടുക്കുക. അതിനു ശേഷം പൊതു വിചാരണയ്ക്കു സാധ്യതയുണ്ട്. ജൂണിൽ നടക്കുന്ന പൊതു വിചാരണയിൽ സുക്കർബർഗിനു പകരം ഫെയ്സ്ബുക്ക് എക്സിക്യൂട്ടിവുമാരായിരിക്കും പങ്കെടുക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ സുക്കർബർഗിനെ ചോദ്യം ചെയ്യും
10:18 PM May 17, 2018 | Deepika.com