സ്റ്റുട്ട്ഗാർട്ട്: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് എല്ലാ വർഷവും നടത്തുന്ന ബൈബിൾ കണ്വൻഷൻ മേയ് 20 ന് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെ 73630 റെംഷാൾഡനിലെ ഗൊയ്ഥെ സ്ട്രാസെ 01 ലെ സെന്റ് മിഖായേൽ പള്ളി ഹാളിൽ വച്ചു നടക്കപ്പെടും.
യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധിയും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ്.
ഈ വർഷത്തെ കണ്‍വൻഷനിൽ കൊച്ചിൻ ഫാക്ട് എൻജിനിയർ കെ.വി. തോമസ്, യുകെയിൽ നിന്നും ഷെജൻ ജോസഫ്, മൈ യോഹന്നാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ ന·യുടെ പ്രകാശമേറിയ ആശയങ്ങൾ നേരിട്ടറിയാൻ കുടുംബസമ്മേതം എല്ലാവരേയും, കൂട്ടുകാരോത്ത് റെംഷാൾഡനിലെ ഈ ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് സുവിശേഷ യോഗത്തിലേക്ക് ഭാരവാഹികൾ ക്ഷണിക്കുന്നു.
സുവിശേഷ യോഗ നടത്തിപ്പ് സ്ഥലത്തിന്റെ അഡ്രസ്:
Gemindesaal, St. Michael Kirche, Goethe tSrasse 1, 73630 Remshalden.
കൂടുതൽ വിവരങ്ങൾക്ക്: ടെലഫോണ്‍ 0174 2172696
റിപ്പോർട്ട്: ജോർജ് ജോണ്‍
ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പ് ബൈബിൾ കണ്വൻഷൻ
10:17 PM May 17, 2018 | Deepika.com