ലണ്ടൻ: യൂറോപ്പിലെ പ്രവാസി സംഘടനയായ യുകെകെസിഎ തന്റെ പ്രയാണമാരംഭിച്ചിട്ട് ദശാബ്ദങ്ങൾ കഴിഞ്ഞു. യുകെയിൽ അങ്ങോളമിങ്ങളമുള്ള 51 യൂണിറ്റുകളിലെ കലാകാര·ാരും കലാകാരികളും അവതരിപ്പിക്കുന്ന കലാസന്ധ്യയെ ഓരോവർഷവും പുതുമയാർന്ന ആശയങ്ങളുടെ ദൃശ്യാവിഷ്ക്കാരം തീർക്കാൻ പ്രായഭേദമെന്യേ ഒരുമിക്കുന്പോൾ കാണികളുടെ കണ്ണിനും കാതിനും ഇന്പമാർന്ന വിഭവങ്ങൾ സ്റ്റേജിൽ തകർത്താടും.
ജൂലൈ 7ന് ശനിയാഴ്ച ചെൽട്ടൻഹാമിലാണ് കണ്വൻഷൻ നടത്തപ്പെടുന്നത്. യുകെകെസിഎ കണ്വൻഷൻ വേദിയിൽ നടക്കുന്ന ഈ ദൃശ്യശ്രവണകലാമാമാങ്കം ജീവിതത്തിലെ അവിസ്മരണീയ സംഭവമായി ഹൃദയത്തിൽ സൂക്ഷിക്കുവാനും ഓർത്തോർത്തയവിറക്കാനും കാരണഭൂതമാകും.
സണ്ണി ജോസഫ് രാഗമാലികക്കൊപ്പം ജോണ് മുളയെങ്കിൽ, സോജൻ തോമസ്, ടെസി മാവേലി, സ്മിതാ ബാബു, മുതലായവരാണ് സെൻട്രൽ കമ്മറ്റിയംഗങ്ങൾ.
യുകെകെസിഎ പതിനേഴാമത് കണ്വൻഷൻ ജൂലൈ 7ന് ചെൽട്ടൻഹാമിൽ
10:10 PM May 17, 2018 | Deepika.com