ഷിക്കാഗോ: ഷിക്കാഗോ (ബൽവുഡ്) സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വച്ചു 2018 ജൂണ്‍ 14 മുതൽ 17 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ കുടുംബനവീകരണ കണ്വൻഷൻ നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ റവ .ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീമാണ് ധ്യാനം നയിക്കുന്നത്.
മുതിർന്നവർക്ക് മലയാളത്തിലും, യുവജനങ്ങൾ, കുട്ടികൾ എന്നിവരെ ഗ്രൂപ്പുകളായി വേർതിരിച്ച് ഇംഗ്ലീഷിലുമായിരിക്കും വചനശുശ്രൂഷകളും മറ്റ് ശുശ്രൂഷകളും നടത്തുക. ബേബി സിറ്റിംഗിനു സൗകര്യമുണ്ടായിരിക്കും.
ദൈവകൃപ സമൃദ്ധമായി വർഷിക്കപ്പെടുന്ന ഈ ആത്മീയവിരുന്നിലേക്ക് എല്ലാവരേയും സ്നേഹപൂർവം ക്ഷണിക്കുന്നതായി വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിലും അസി. വികാരി റവ.ഡോ. ജയിംസ് ജോസഫും അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം