ഗാസിയാബാദ്: ഷാലിമാർ ഗാർഡൻ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് സജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്വാഗതപ്രസംഗത്തിനും അധ്യക്ഷ പ്രസംഗത്തിനും ശേഷം ജനറൽ സെക്രട്ടറി എബി വർഗീസ് വാർഷിക റിപ്പോർട്ടും ട്രഷറർ വി. ഗണേഷ് സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സെക്രട്ടറി സംഘടനാ ഭരണഘടനയുടേയും നിയമാവലിയുടെയും ഭേദഗതികൾ അവതരിപ്പിച്ചത് യോഗം ഐക്യകണ്ടേന പാസാക്കി. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായി പങ്കജാക്ഷനെ യോഗം നിയമിച്ചു.
സജി തോമസ് (പ്രസിഡന്റ്), ബേബി ജോർജ്, ജോർജ് വർക്കി (വൈസ് പ്രസിഡന്റുമാർ), എബി വർഗീസ് (ജനറൽ സെക്രട്ടറി), കെ. കൃഷ്ണൻകുട്ടി, അജിത് കുമാർ (ജോയിൻറ് സെക്രട്ടറിമാർ), വി.ഗണേഷ് (ട്രഷറർ), ടോണി മാത്യു, ടോമി തോമസ് (എക്സിക്യിട്ടീവ് അംഗങ്ങൾ), പി.സി. ജോയി (ഇന്റണൽ ഓഡിറ്റർ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്