ദോഹ : ഖത്തറിലെ പ്രമുഖ അഡ്വർടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കന്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയുടെ പന്ത്രാണ്ടാമത് പതിപ്പ് ഗ്രാന്റ് ഖത്തർ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐബിപിസി പ്രസിഡന്റ് കെ.എം വർഗീസിന് ആദ്യ പ്രതി നൽകി അലി അബ്ദുല്ല ജാസിം അൽ കഅബി പ്രകാശനം ചെയ്തു.
അക്കോണ് ഗ്രൂപ്പ് വെൻചേഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, ഐ.സി.സി വൈസ് പ്രസിഡന്റ് എ.പി മണികണ്ഠൻ, ഗൾഫ് എക്സ്ചേഞ്ച് ബിസിനസ് ഡെവലെപ്മെന്റ് മാനേജർ രാജു രാമചന്ദ്രൻ, ടീ ടൈം ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ശിബിലി എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
വളരെ സവിശേഷമായതും ഏറെ പ്രയോജനകരമായതുമായ ബിസിനസ് കാർഡ് ഡയറക്ടറിക്ക് പിന്നിലുള്ള ശ്രമം ശ്ളാഘനീയമാണെന്നും വിപണിയിലെ ചലനങ്ങൾ പരിഗണിച്ച് ഓരോ വർഷവും മെച്ചപ്പെട്ട രീതിയിലാണ് മീഡിയ പ്ളസ് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നതെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ വർഗീസ് പറഞ്ഞു.
ഗൾഫ് പരസ്യ വിപണിയിൽ ഉപഭോക്താക്കൾക്ക് സംരംഭകരുമായി നേരിട്ട് ബന്ധപ്പെടുവാൻ അവസരമൊരുക്കി 2007ൽ 232 പേജുകളുമായി തുടങ്ങിയ ഡയറക്ടറി ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ വളരെ വേഗത്തിലാണ് ഉപഭോക്താക്കളുടെയും സംരംഭകരുടെയും ഇടയിൽ സ്വീകാര്യത നേടിയതെന്ന് മീഡിയ പ്ളസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
വിശദമായ മാർക്കറ്റിംഗ് ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിക്ക് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ ലോകത്തിലെ ഏറ്റവും ഭാരം കൂടിയ ഡയറക്ടറി, കാലിക്കറ്റ് സർവ്വകലാശാലയുടെ സ്ക്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിന് കീഴിലുള്ള കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പിന്റെ ഏറ്റവും നൂതനമായ മാർക്കറ്റിംഗ് ഉൽപ്പന്നത്തിനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കാനായിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്റെ 2017 ലെ ജിസിസിയിലെ മികച്ച ഇന്റർനാഷണൽ മീഡിയ മാർക്കറ്റ്, ഖത്തറിലെ മികച്ച അഡ്വൈർടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കന്പനി എന്നീ രണ്ട് അവാർഡുകൾ ലഭിച്ച് ഏക കന്പനി കൂടിയാണ് മീഡിയ പ്ലസ്.