എം​എം​സി​എ ന​ഴ്സ​സ് ദി​നം ആ​ഘോ​ഷി​ച്ചു

11:36 PM May 16, 2018 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (എം​എം​സി​എ) സം​ഘ​ടി​പ്പി​ച്ച ന​ഴ്സ​സ് ദി​നാ​ഘോ​ഷം യു​ക്മ ന​ഴ്സ​സ് ഫോ​റം ലീ​ഗ​ൽ അ​ഡ്വൈ​സ​റും ദേ​ശീ​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ത​ന്പി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എം​സി​എ പ്ര​സി​ഡ​ൻ​റ് അ​ല​ക്സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജ​നീ​ഷ് കു​രു​വി​ള സ്വാ​ഗ​തം ആ​ശം​സി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജൂ​ഡി ഷാ​ജി നേ​തൃ​ത്വം ന​ൽ​കി. ജൂ​ഡി ഷാ​ജി ന​ഴ്സ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം തി​രി​തെ​ളി​ച്ച് ് ന​ഴ്സ​സ് ദി​ന​ത്തി​ന്‍റെ ഗാ​നം ആ​ല​പി​ച്ചു.

​തു​ട​ർ​ന്നു ന​ട​ന്ന സെ​മി​നാ​റി​ൽ ത​ന്പി ജോ​സ്, ഡോ. ​ഡി​ല്ലാ ജോ​സ്, ഫി​ലി​പ്പ് കൊ​ച്ചെ​ട്ടി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്തു. സെ​മി​നാ​ർ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തി​യ​തും, വ​ലി​യ വി​ജ​യ​വു​മാ​യി​രു​ന്നു. ന​ഴ്സ​സ് ഡേ ​പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ഡോ.​ഡി​ല്ലാ ജോ​ബി, റി​ൻ​സി സ​ജി​ത്, ശോ​ഭാ മ​നീ​ഷ്, ഷി​ജി സു​ധീ​ഷ് എ​ന്നി​വ​ർ അ​ർ​ഹ​രാ​യി.

എം​എം​സി​എ മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ർ പി.​കെ, ട്ര​ഷ​റ​ർ സാ​ബു ചാ​ക്കോ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​ബി തോ​മ​സ്, റോ​യ് ജോ​ർ​ജ്, ജോ​ബി രാ​ജു, മോ​ന​ച്ച​ൻ ആ​ന്‍റ​ണി, ജോ​ബി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്