ഏപ്രിൽ 14 ന് നോർത്ത്റൈൻ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ നൊയസിലെ കമ്യൂണിറ്റി സ്കൂളിൽ, ഡയറക്ടർ റൈയ്നർ ഷ്മിഡ്റ്റ് ഉദ്ഘാടനം ചെയ്ത പ്രദർശനം കാണാൻ സന്ദർശകരുടെ തിരക്കേറുകയാണ്്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സൂസന്ന എർമ്ലോവ, ഫ്രെഡറിക്ക മിൻഡെ എന്നിവരുടെ ഉപകരണ സംഗീത കച്ചേരിയും അരങ്ങേറി. കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലിൽ സിഎംഐ, ഫാ.ടോം കൂട്ടുങ്കൽ എംസിബിഎസ്, ഫാ.ജിജി വട്ടപ്പറന്പിൽ, ജോസ് പുതുശേരി (പ്രസിഡന്റ്, കേരള സമാജം കൊളോണ്), ജോളി തടത്തിൽ (ചെയർമാൻ, ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ), ജോണി ചക്കുപുരയ്ക്കൽ(സംഗീതാ ആർട്സ് ക്ളബ്), തോമസ് ചക്യത്ത്(ചീഫ് എഡിറ്റർ, രശ്മി മാസിക), പോൾ ഗോപുരത്തിങ്കൽ(ഗ്ളോബൽ ചെയർമാൻ, ഗ്ളോബൽ മലയാളി ഫെഡറേഷൻ), അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി (മാനേജിംഗ് എഡിറ്റർ, രശ്മി), മേരി ക്രീഗർ (യോഗാദ്ധ്യാപിക), മേഴ്സി തടത്തിൽ(ജനറൽ സെക്രട്ടറി, ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ്), മേരി പുതുശേരി, ഫിലോ തടത്തിൽ, റെജി ചക്കുപുരയ്ക്കൽ(ചിത്രകാരി),പുഷ്പ ഇലഞ്ഞിപ്പള്ളി, ബോസ് പത്തിച്ചേരിൽ, ജോണ് വന്യംപറന്പിൽ, ജയിംസ് ശ്രാന്പിക്കൽ(മലയാളം സ്കൂൾ നൊയസ്), രാജേഷ് വന്യംപറന്പിൽ തുടങ്ങി ഒട്ടനവധി മലയാളികൾ പ്രദർശനം ഉദ്ഘാടനത്തിൽ പങ്കെടുത്തു.
വിഎച്ച്എസിന്റെ കീഴിലുള്ള പെയിന്റർ സർക്കിളാണ് ചിത്രകലാപ്രദർശനം സംഘടിപ്പിച്ചത്. ജർമനിയിലെ ആദ്യതലമുറയിലെ മലയാളിയായ ജോർജ്ജ് പെരുന്പാവൂർ, പുല്ലുവഴി സ്വദേശിയും വിഎച്ച്എസ് സ്കൂളിലെ ചിത്രരചനാ വിദ്യാർത്ഥിയുമാണ്. ഗായികയും കലാകാരിയുമായ ജോർജിന്റെ ഭാര്യ മോളി ജോർജിന്റെ ചിത്രകലയ്ക്ക് എല്ലാവിധ പിന്തുണയും നൽകിവരുന്നു. ജോർജ് മോളി ദന്പതികൾക്ക് ജാനെറ്റ്, ജൂലിയറ്റ് എന്നീ രണ്ട് പെണ്മക്കളുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ