ഖുർതുബ: ജീവിതത്തിന്റെ വൈയക്തികവും സാമൂഹികവുമായ വിവിധ തലങ്ങളിൽ ക്രിയാത്മക പരിവർത്തനത്തിന് വഴി തെളിക്കുന്ന വെളിച്ചം റംസാനിൽ നിന്ന് നേടിയെടുക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്ന് വിസ്ഡം യൂത്ത് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. സാബിർ നവാസ് ആഹ്വാനം ചെയ്തു.
കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ദഅവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഖുർതുബ ഇഹ്’യാഉത്തുറാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ്’ലൻ വ സഹ്ലൻ റംസാൻ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാക് വിചാര കർമങ്ങൾ തി· തീണ്ടാതെ സംശുദ്ധമാക്കാനും സ്വന്തം താത്പര്യങ്ങളെ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾക്ക് സമർപ്പിക്കാനുമുള്ള പരിശീലനമാണ് വ്രതാനുഷ്ഠാനം. അതോടൊപ്പം സമൂഹത്തോടുള്ള ബാധ്യതകളെക്കുറിച്ചുള്ള ശക്തമായ അവബോധത്തിനും അത് പ്രേരണയേകണം. ’റംസാൻ: വിശ്വാസിക്ക് ലഭിക്കേണ്ടത് എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് അദ്ദേഹം തുടർന്നു പറഞ്ഞു.
വിവിധ വിഷയങ്ങളെ അധികരിച്ച് പി.എൻ. അബ്ദുറഹ്’മാൻ (സകാത്ത് പുരോഗതിയുടെ സാന്പത്തികശാസ്ത്രം), അബ്ദുസലാം സ്വലാഹി മഞ്ചേരി (ഖുർആൻ വിളിക്കുന്നു), അബ്ദുസലാം സ്വലാഹി ഈരാറ്റുപേട്ട (മരണം എത്തും മുന്പേ) എന്നിവർ പ്രഭാഷണം നടത്തി. മുസ്തഫ സഖാഫി അൽ കാമിലി, അബ്ദുറഹ്മാൻ പിപിഎൻ എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി. റംസാനു വരവേൽക്കാനുള്ള വിശ്വാസികളുടെ ആവേശം പ്രതികൂല കാലാവസ്ഥയിലും വന്പിച്ച ജനപങ്കാളിത്തത്തിന് കാരണമായി.
കെ.കെ.കെ.സി പബ്ലിക്കേഷൻ വിഭാഗം തയാറാക്കിയ റയ്യാൻ മാഗസിൻ അസ്ലം കാപ്പാട് പ്രകാശനം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് സകീർ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ശുകൂർ സ്വാഗതവും ദഅവ സെക്രട്ടറി എൻ.കെ.അബ്ദുസലാം നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ