കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരി. പരുമല തിരുമേനിയാൽ 1902ൽ സ്ഥാപിതമായ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ എംജിഎം അലുമ്നി കുവൈത്ത് ചാപ്റ്ററിന്റെ മൂന്നാം വാർഷികവും കുടുംബസംഗമവും മേയ് 17 വ്യാഴം വൈകിട്ട് 7ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം കുവൈത്ത് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് പി അയ്യർ നിർവഹിക്കും. ചടങ്ങിൽ ലോക കേരളസഭാഗം സാം പൈനുമൂട്, അഡ്വ. ജോണ് തോമസ്, കെ.എസ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
അലുമ്നിയിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും യഐസ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും ചടങ്ങിൽ അരങ്ങേറും. അലുമ്നിയിൽ അംഗത്വം എടുക്കുന്നതിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും 99151805, 66189526, 51505202 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ