കുവൈത്ത്: കുവൈത്തിലെ പ്രമുഖ സംഗീത വിദ്യാലയമായ രാഗ് തരംഗ് സ്കൂൾ ഓഫ് മുസിക്ക്സ് രാഗോത്സവം 2018 എന്ന പേരിൽ വാർഷികാഘോഷം സംഘടിപ്പിച്ചു . അബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രാഗോത്സവം കേരള ലോകസഭാ മെന്പറും സാംസ്കാരിക പ്രവർത്തകനുംമായ സാം പൈനംമൂട് ’ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും സാസ്കാരിക പ്രവർത്തകനുമായ വിഭീഷ് തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഗുരുവന്ദനം ചടങ്ങിൽ സംഗീതാദ്ധ്യപകൻ മനോജ് കാഞ്ഞങ്ങാടിനെ ഡോ. രുപേഷ് പൊന്നാട അണിയിച്ച് ആദരിച്ചു
കുവൈത്തിലെ പ്രവാസി സാമൂഹ്യ സാസ്കാരിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് സാം പൈനംമൂട്, വിഭീഷ് തിക്കോടി എന്നിവരെ രാഗ് തരംഗ് സ്കൂൾ ഓഫ് മുസിക്കിന് വേണ്ടി ഭാരതീയ വിദ്യാഭവൻ സ്മാർട്ട് സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ജീവ കാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര എന്നിവർ ആദരിച്ചു.
തുടർന്ന് പ്രശസ്ത വയലിൻസ്റ്റ് കരുനാഗപ്പള്ളി ബാലമുരളി, മൃദംഗ വിദ്വാൻ അരുണ്‍ നാരായണൻ , മോർ ശംഖ് വിദഗദ്ധൻ മനോജ് മാവേലിക്കര , സംഗീത സംവിധായകൻ മനോജ് കാഞ്ഞങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ 40ൽ പരം വിദ്യാർത്ഥികളുടെ സംഗീത കച്ചേരി അരേങ്ങറി. ചടങ്ങിൽ കവി ചുണ്ടമല ജോജി പകലോമറ്റം, ഭാരതീയ സംഗീത സഭ പ്രധിനിധി അനിൽ പി.കെ എന്നിവർ ആശംസകളർപ്പിച്ചു. അനിൽ കുമാർ സ്വാഗതമാശംസിച്ച രാഗോത്സവത്തിന് രമ്യ ശിരീഷ് അവതാരകയായി.
റിപ്പോർട്ട്: സലിം കോട്ടയിൽ