ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ പൊതുപ്രവർത്തകനായ ആന്റോ കവലയ്ക്കൽ ഫോമയുടെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരളാ അസോസിയേഷൻ പൊതുയോഗം കൂടിയാണ് ആന്‍േറായുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ജൂണ്‍ 20 മുതൽ ഷിക്കാഗോയിൽ നടക്കുന്ന ഫോമ കണ്‍വൻഷനിൽ വച്ചാണ് മത്സരം നടക്കുന്നത്.
ഫോമ കണ്‍വൻഷനിൽ ജനറൽ കണ്‍വീനർ, ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്സിലിന്േറയും, കേരളാ അസോസിയേഷന്േറയും ട്രഷറർ, സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ ഇടവകയുടെ പാരീഷ് കൗണ്‍സിൽ അംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് ആന്റോ.
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്റെ കുടുംബസംഗമം പരിപാടിയുടെ കണ്‍വീനറായി പ്രവർത്തിച്ച് ആയിരക്കണക്കിന് ഡോളർ അധികസമാഹരണം നടത്തി നാട്ടിലെ വീടില്ലാത്തവർക്ക് വീട് വച്ചു നൽകുന്ന പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിക്കാനും സാധിച്ചിട്ടുണ്ടെന്ന് ആന്‍േറാ അനുസ്മരിച്ചു.
തന്റെ സ്ഥാനാർത്ഥിത്വത്തിന് പിൻബലം നൽകി തന്നെ വിജയിക്കണമെന്ന് ഷിക്കാഗോയിലെ വിവിധ അസോസിയേഷനുകളിലെ ഡെലിഗേറ്റ്സിനോടും ദേശീയ കൗണ്‍സിൽ അംഗങ്ങളോടും, എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളോടും അപേക്ഷിക്കുന്നതായും ആന്‍േറാ കലയ്ക്കൽ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം