ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ ഹൂസ്റ്റണിൽ നോർത്ത് വെസ്റ്റ് ഭാഗത്തു താമസിക്കുന്ന സഭാ വിശ്വാസികൾക്കായി മൂന്നാമത്തെ ആരാധന കേന്ദ്രം സെന്റ് തോമസ് മാർത്തോമ്മാ കോണ്ഗ്രിഗേഷൻ എന്ന നാമധേയത്തിൽ തുടക്കം കുറിക്കുന്നു.
ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശാനുസരണം മേയ് 19 ന് രാവിലെ 9 ന് സഭയുടെ സീനിയർ വികാരി ജനറാളും മുൻ സഭാ സെക്രട്ടറിയുമായ റവ. ഡോ. ചെറിയാൻ തോമസ് വിശുദ്ധ കുർബാന ശുശ്രൂഷ നടത്തുന്നതും തുടർന്നു നടക്കുന്ന സമ്മേളനത്തിൽ കോണ്‍ഗ്രിഗേഷന്റെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തും.
ഹൂസ്റ്റണിലെ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ. എബ്രഹാം വർഗീസ് പ്രസിഡന്റും ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ഫിലിപ്പ് സഹ പ്രസിഡന്റും സി.എം. മാത്യു, ജോണ്‍ തോമസ്, സി. എം. വർഗീസ്, സുനിൽ ജോണ്‍, പ്രിജോ ഫിലിപ്പ് കോമാട്ട്, ക്രിസ് ചെറിയാൻ, ജുന്നു ജേക്കബ് സാം എന്നിവർ അംഗങ്ങളുമായ ഒരു അഡ് ഹോക്ക് കമ്മിറ്റിയെ കോണ്‍ഗ്രിഗേഷന്റെ പ്രവർത്തനങ്ങൾക്കായി ബിഷപ് ഡോ. മാർ ഫിലക്സിനോസ് ചുമതലപ്പെടുത്തി.
കോണ്‍ഗ്രിഗേഷന്റെ പ്രഥമ വികാരിയുടെ ചുമതല റവ. എബ്രഹാം വർഗീസിനാണ്. ഹൂസ്റ്റണിലെ സൈപ്രസിലാണ് (13013 Fry Road, Cypress, Texas -77433) താൽക്കാലികമായി ആരാധന ആരംഭിക്കുന്നത്.
റിപ്പോർട്ട്: ഷാജി രാമപുരം