ന്യൂജേഴ്സി: അമേരിക്കയിൽ പര്യടനം നടത്തുന്ന തൃത്താല എംഎൽഎ വി.ടി. ബൽറാമിനെ ’നന്മ
’ (നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ്ലിംസ് അസോസിയേഷൻസ്) ആദരിച്ചു.
മേയ് 13 ഞായറാഴ്ച ന്യൂജേഴ്സിയിലെ എഡിസണ് ഹോട്ടലിൽ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടന വേദിയിലാണ് ’നന്മ’ പ്രസിഡന്റ് യു.എ. നസീർ, ജനറൽ സെക്രട്ടറി മെഹബൂബ് കിഴക്കെപ്പുര, എൻ ആർ ഡി മെന്പർ മുഹമ്മദ് നൗഫൽ, സരിൻ ജലാൽ ’നന്മ
’ അംഗവും പ്രമുഖ വ്യവസായിയുമായ ഹനീഫ് എരഞ്ഞിക്കൽ എന്നിവർ ചേർന്ന് ന·യുടെ ഉപഹാരം വി.ടി. ബൽറാമിന് സമ്മാനിച്ചത്. ഇന്ത്യാ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളും, സാമൂഹ്യ സാംസ്കാരിക നേതാക്കളുമടങ്ങുന്ന പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിർത്തി എംഎൽഎ ഉപഹാരം സ്വീകരിച്ചു.
ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും ചടങ്ങിൽ സംബന്ധിക്കുവാൻ തന്നെ പ്രേരിപ്പിച്ച പ്രധാന കാരണം ഇന്ത്യാ പ്രസ് ക്ലബ്ബ് പത്തു വർഷം മുൻപ് തുടങ്ങിയപ്പോൾ ഒരു പഴയ ജേർണലിസ്റ്റിന്റെ മകനെന്നുള്ള നിലക്ക് താനും അവരോടൊപ്പം ചേർന്നുവെന്ന് ആശംസാ പ്രസംഗത്തിൽ യു.എ. നസീർ പറഞ്ഞു.
പ്രസ് ക്ലബ്ബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് രാജു പള്ളത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ന· അംഗമായ പ്രസ് ക്ലബ്ബ് (ന്യൂയോർക്ക് ചാപ്റ്റർ) സെക്രട്ടറി മൊയ്തീൻ പുത്തൻചിറ സ്വാഗതമാശംസിച്ചു. നാഷണൽ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം, ട്രഷറർ സണ്ണി പൗലോസ്, ജോ. ട്രഷറർ ജീമോൻ ജോർജ്, മുൻ സാരഥിമാരായ റെജി ജോർജ്, ടാജ് മാത്യു, ഡോ. കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ്), ജോസ് കാടാപ്പുറം (കൈരളി ടി.വി.), സുനിൽ ട്രെസ്റ്റാർ (മീഡിയാ ലോജിസ്റ്റിക്സ്), ജോർജ് ജോസഫ് (ഇ മലയാളി) തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ