ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയൻ പരിഷ്കാരങ്ങൾ സംബന്ധിച്ച അഭിപ്രായ ഭിന്നതകൾ പരിഹരിക്കണമെന്നും യൂറോപ്പിന്റെ ഐക്യം ശക്തിപ്പെടുത്തണമെന്നും യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് മരിയോ ദ്രാഗി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് യൂറോപ്യൻ യൂണിയന്റെ സമൂല പരിഷ്കരണം ആവശ്യപ്പെട്ട് മുൻനിരയിലുള്ളത്. ഇക്കാര്യത്തിൽ ജർമനിയുടെ ശക്തമായ സഹകരണവും നേതൃത്വവുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാൽ, പല വിഷയങ്ങളിലും ജർമനി പുറം തിരിഞ്ഞു നിൽക്കുകയാണെന്ന് ഫ്രാൻസിനു പരാതിയുണ്ട്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ കൂടുതലായി മറനീക്കി പുറത്തു വന്ന പശ്ചാത്തലത്തിൽ കൂടിയാണ് മരിയോ ദ്രാഗിയുടെ അഭിപ്രായ പ്രകടനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ ഐക്യം ഉറപ്പാക്കണം: സെൻട്രൽ ബാങ്ക്
11:22 PM May 15, 2018 | Deepika.com