ജനീവ: ട്രെയിനുകളിൽ സൗജന്യമായി വൈഫൈ സൗകര്യം നൽകാനുള്ള നിർദേശം സ്വിറ്റ്സർലൻഡ് ഫെഡറൽ റെയിൽവേ തള്ളി. ചെലവ് വളരെ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
സൗജന്യമാണെങ്കിൽ മാത്രമേ ഭൂരിപക്ഷം യാത്രക്കാരും ട്രെയിനിൽ വൈഫൈ ഉപയോഗിക്കാൻ സാധ്യതയുള്ളൂ എന്നു പഠനത്തിൽ വ്യക്തമായിരുന്നു. 4ജി, 3ജി സ്പീഡിൽ ഇതു നൽകണമെങ്കിൽ സേവന ദാതാക്കൾ വൻ തുക ഈടാക്കുകയും ചെയ്യും. ഈ തുക സ്വയം ഏറ്റെടുക്കുകയോ, ടിക്കറ്റ് നിരക്കിൽ വകയിരുത്തുകയോ ചെയ്യുന്നതിനോടു യോജിപ്പില്ലെന്ന് റെയിൽവേ വ്യക്തമാക്കുകയായിരുന്നു. ഇതിനു പകരം മൊബൈൽ ഫോണ് സേവനങ്ങൾ ട്രെയിനുള്ളിൽ റിപ്പീറ്ററുകളുടെ സഹായത്തോടെ മെച്ചപ്പെടുത്താനാണ് റെയിൽവേ ഇപ്പോൾ ആലോചിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിസ് ട്രെയിനുകളിൽ സൗജന്യ വൈഫൈ നൽകില്ല
11:17 PM May 15, 2018 | Deepika.com