റിയാദ്: അലിഫ് ഇന്റർനാഷണൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി ’സന്തോഷം വാങ്ങാനാവില്ല , പുസ്തകം വാങ്ങാൻ കഴിയും’ എന്ന പ്രമേയത്തിൽ മിഷൻ റീഡിംഗ് വാരാചരണം നടത്തുന്നു.
പുസ്തകങ്ങളുമായി അകന്നു പോകുന്ന പുതിയ തലമുറയെ വായനയുടെ രസകരമായ ലോകത്തേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ഈ പദ്ധതിയോടനുബന്ധിച്ചു വായന പ്രോത്സാഹിപ്പിക്കാനുള്ള പല പരിപാടികളും ആവിഷ്കരിച്ചു നടപ്പിലാക്കുന്നു. ഓരോ കുട്ടിക്കും ഓരോ ചിത്രകഥാപുസ്തകം പാഠ്യപദ്ധതിയുടെ ഭാഗമാണ് അലിഫ് സ്കൂളിൽ.
വാരാചരണത്തിന്റെ ഭാഗമായി പുസ്തകമേള, വായനാമത്സരം തുടങ്ങിയവയും നടത്തപ്പെടുന്നു. വായനയുടെ വിശാല ലോകത്തിനു പകരം മൊബൈലിന്റെയും ടാബിന്റെയും ചെറിയ ചതുരത്തിലേക്ക് ചുരുങ്ങി വരികയാണ് നമ്മുടെ കുട്ടികൾ. അവരെ വായനയുടെ വിശാലതയിലേക്ക് തിരിച്ചു രക്ഷിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പ്രിൻസിപ്പൾ മുഹമ്മദ് മുസ്തഫ അഭിപ്രായപ്പെട്ടു. സ്കൂൾ ഡയറക്ടർ ലുഖ്മാൻ പാഴൂർ പുസ്തക മേള ഉദ്ഘാടനം ചെയ്തു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ