ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചീട്ടുകളി മത്സരത്തിൽ (ഗാർഡ് ഗെയിംസ് 28 ) മാത്യു തട്ടാമറ്റം, ബിനു കൈതക്കത്തൊട്ടിയിൽ, ജിൽസ് വയലുപടിയാനിക്കൽ ടീം ജേതാക്കളായി. ന്യൂ മഹാരാജ ഫുഡ്സ് സ്പോണ്സർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ആയിരത്തി ഒന്ന് ഡോളർ കാഷ് അവാർഡുമാണ് സമ്മാനമായി ലഭിച്ചത് . കുരിയൻ നെല്ലാമറ്റം, സാബു നെല്ലാമറ്റം, ജോർജ് ജെയിംസ് ടീമാണ്് രണ്ടാം സ്ഥാനത്തിന് അർഹരായത് . ഇവർക്ക് സിറിയക് കൂവക്കാട്ടിൽ സ്പോണ്സർ ചെയ്ത കെ.കെ ചാണ്ടി കൂവക്കാട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും അഞ്ഞൂറ്റി ഒന്ന് ഡോളർ കാഷ് അവാർഡും ലഭിച്ചു.
വാശിയേറിയ റമ്മി കളിയിൽ ജോബി ചാക്കോ ഒന്നാം സ്ഥാനം നേടി ആയിരത്തി ഒന്ന് ഡോളർ കാഷ് അവാർഡിന് അർഹനായി . റമ്മി കളിയിൽ രണ്ടാംസ്ഥാനം നേടിയ റെജി ജോസഫ് അഞ്ഞൂറ്റി ഒന്ന് ഡോളർ ക്യാഷ് അവാർഡിന് അർഹനായി. വിജയികൾക്ക് പ്രസിഡന്റ് രഞ്ജൻ എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു.
രാവിലെ പ്രസിഡന്റ് രഞ്ജൻ എബ്രഹാം, കമ്മിറ്റി അംഗങ്ങൾ ആയ ഷിബു മുളയാനികുന്നേൽ, ജോസ് സൈമണ് മുണ്ടപ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ തുടങ്ങിയവർ ചേർന്ന് നിലവിളക്കു കൊളുത്തിയാണ് മത്സരങ്ങൾക്ക് തുടക്കമായത്. പരിപാടികൾക്ക് ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻപുരയിൽ, ജോണ്സൻ കണ്ണൂക്കാടൻ,, ഷാബു മാത്യു, , അച്ചൻകുഞ്ഞു മാത്യു, സണ്ണി മൂക്കെട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജിമ്മി കണിയാലി