ലണ്ടൻ: ജയിംസ് ബോണ്ടായി വേഷമിട്ട നടൻമാരിൽ ഏറ്റവും സന്പന്നനായി ഡാനിയൽ ക്രെയ്ഗ് മാറി. സിനിമാ ലോകത്തെ തന്നെ ഏറ്റവും സന്പന്നരായി അഞ്ചു പേരിലേക്കാണ് ക്രെയ്ഗിന്റെ വളർച്ച.
നിലവിൽ ഭാര്യ റേച്ചൽ വീസുമൊത്ത് 125 മില്യണ്‍ പൗണ്ടിന്റെ സന്പത്താണ് ക്രെയ്ഗിനുള്ളത്. ബോണ്ട് പരന്പരയിൽ ഇരുപത്തഞ്ചാമത്തെ സിനിമയ്ക്കായി 85 മില്യൻ പൗണ്ടിന്റെ കരാറാണ് അദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്.
സന്പന്നരായ ബോണ്ടുമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഷോണ്‍ കോണറിക്ക് 2008ലെ കണക്കനുസരിച്ച് 85 മില്യൺ പൗണ്ടിന്റെ ആസ്തിയാണുണ്ടായിരുന്നത്. പിയേഴ്സ് ബ്രോസ്നൻ 63 മില്യനുമായി മൂന്നാം സ്ഥാനത്താണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജയിംസ് ബോണ്ട് നടൻമാരിൽ സന്പന്നൻ ഡാനിയേൽ ക്രെയ്ഗ്
11:21 PM May 14, 2018 | Deepika.com