ജ​ർ​മ​നി​യി​ൽ ക​ത്തോ​ലി​ക്കാ ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു

11:20 PM May 14, 2018 | Deepika.com
ബ​ർ​ലി​ൻ: നൂ​റ്റി​ഒ​ന്നാ​മ​ത് ജ​ർ​മ​ൻ ക​ത്തോ​ലി​ക്കാ​ദി​നം ജ​ർ​മ​നി​യി​ലെ മ്യു​ൻ​സ്റ്റ​റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. മേ​യ് 9 ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​റാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

13 ന് ​സ​മാ​പ​ന​ദി​ന​ത്തി​ലെ ദി​വ്യ​ബ​ലി​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ജ​ർ​മ​ൻ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ൻ​സ് അ​ധ്യ​ക്ഷ​നും മ്യൂ​ണി​ക്കി​ലെ ക​ർ​ദി​നാ​ളു​മാ​യ റെ​യ്നാ​ർ​ഡ് മാ​ർ​ക്സ് സ​മാ​പ​ന ദി​ന​ത്തി​ലെ ദി​വ്യ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി. അ​ദ്ദേ​ഹം ന​ട​ത്തി​യ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ദൈ​വ​ത്തോ​ടു ചേ​ർ​ന്നു നി​ന്ന് സ​മാ​ധാ​നം കൈ​വ​രാ​ൻ പ്രാ​ർ​ത്ഥി​യ്ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്തു. സൈ​നി​ക ന​ട​പ​ടി​ക​ളി​ലൂ​ടെ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യാ​നി​ക​ളും ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളും സ​മാ​ധാ​ന​ത്തി​ന്‍റെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. ജ​ർ​മ​നി​യി​ൽ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​ൽ ക​ർ​ദ്ദി​നാ​ൾ ആ​ശ​ങ്ക അ​റി​യി​ച്ചു. ജ​ന​സം​ഖ്യ​യു​ടെ 28 ശ​ത​മാ​നം ക​ത്തോ​ലി​ക്ക​രും 26 ശ​ത​മാ​നം പ്രൊ​ട്ട​സ്റ്റ​ന്‍റു​കാ​രു​മാ​ണ് ജ​ർ​മ​നി​യി​ലു​ള്ള​ത്. ജ​ർ​മ​നി​യി​ലെ ആ​കെ ജ​ന​സം​ഖ്യ 82,67 മി​ല്യ​ണാ​ണ്.