+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമൂഹിക അവബോധന ക്യാന്പ് സംഘടിപ്പിച്ചു

ന്യൂഡൽഹി : നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെയും ചാരിറ്റബിൾ സംഘടനയായ ദയാ ട്രസ്റ്റിന്േ‍റയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാര പ്രായക്കാർക്കായി സാമൂഹിക അവബോധന ക്യാന്പ് സംഘടിപ്പിച്ചു. മയൂർ വിഹാർ ഫേസ്
സാമൂഹിക അവബോധന ക്യാന്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി : നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെയും ചാരിറ്റബിൾ സംഘടനയായ ദയാ ട്രസ്റ്റിന്േ‍റയും സംയുക്ത ആഭിമുഖ്യത്തിൽ കൗമാര പ്രായക്കാർക്കായി സാമൂഹിക അവബോധന ക്യാന്പ് സംഘടിപ്പിച്ചു.

മയൂർ വിഹാർ ഫേസ് 3ലെ എ2 പോക്കറ്റ് ഗുരുദ്വാരക്കു സമീപമുള്ള ഡിസ്പെൻസറി ഹാളിൽ സംഘടിപ്പിച്ച ക്യാന്പിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി പദാർഥങ്ങൾക്ക് അടിമപ്പെടൽ, പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനുള്ള കഴിവു കുറവ്, ആത്മവിശ്വാസം ഇല്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു.

ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അസോസിയേറ്റ് പ്രഫസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. രചനാ ഭാർഗവ, അസോസിയേറ്റ് പ്രഫസർ സൈക്കിയാട്രിസ്റ്റ്, ഡോ. യതൻ ബെൽഹാര, ഡോ. ബിചിത്ര തുടങ്ങിയവരാണ് ക്ലാസ് എടുത്തത്.

ഈസ്റ്റ് ഡൽഹി സിഡിഎംഒ ഡോ. രേഖാ റാവത് മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ നവോദയം വൈസ് പ്രസിഡന്‍റ് രാജേഷ് കുമാർ, ജനറൽ സെക്രട്ടറി സുബാഷ് എസ്., ട്രഷറർ ശ്യാം ജി. നായർ, ദയാ ട്രസ്റ്റ് ചെയർമാൻ പ്രസന്നൻ പിള്ള, പ്രസിഡന്‍റ് എ.വി. ഷാജി, ജനറൽ സെക്രട്ടറി കുൽദീപ് ഭട്ട് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി