+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗീവർഗീസ് സഹദായുടെ തിരുനാൾ 29 ന്

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 29 നു രാവിലെ 10.30 ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കും. രൂപം വെഞ്ചരി
ഗീവർഗീസ് സഹദായുടെ തിരുനാൾ 29 ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ ഏപ്രിൽ 29 നു രാവിലെ 10.30 ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടക്കും. രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ കുർബാന, നേർച്ച വിതരണം എന്നിവ തിരുനാളിന്‍റെ ഭാഗമായിരിക്കും. തുടർന്നു ഇടവകയുടെ വാർഷിക പൊതുയോഗവും നടക്കും.

തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് വിശുദ്ധന്‍റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചൈയ്യുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്