+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മസ്മൂർ ദശ്മായോ 29 ന്

ഹോസ്ഖാസ് (ന്യൂഡൽഹി): ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുജവന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ വിവിധ ഓർത്തഡോക്സ് സഭകളുടെ ഗായക സംഗമം മസ്മൂർ ദശ്മയോ ഏപ്രിൽ 29ന് (ഞായർ) നടക്കും. സെന്‍റ്
മസ്മൂർ ദശ്മായോ 29 ന്
ഹോസ്ഖാസ് (ന്യൂഡൽഹി): ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുജവന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ വിവിധ ഓർത്തഡോക്സ് സഭകളുടെ ഗായക സംഗമം മസ്മൂർ ദശ്മയോ ഏപ്രിൽ 29ന് (ഞായർ) നടക്കും.

സെന്‍റ് പോൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11 നു നടക്കുന്ന സംഗമത്തിൽ ക്രിസ്തുവിന്‍റെ ജനനപെരുന്നാൾ മുതൽ ഉയിർപ്പു വരെയുള്ള ഗാനങ്ങൾ ആലപിക്കും.

മലങ്കര ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പോലീസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഇസ്രയേൽ അംബാസഡർ ഡാനിയേൽ കാർമോൻ, എത്യോപ്യ അംബാസഡർ അസഫോ ദിൻഗാമോ കാമേ, ജോർജിയ അംബാസഡർ ആർച്ചിൽ ഡുസിലിയാസിവിലി, സെർബിയ അംബാസഡർ വ്ളാഡിമർ മാറിക് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കത്തീഡ്രൽ യുവജനപ്രസ്ഥാനം പ്രസിഡന്‍റ് ഫാ. ഷാജി ജോർജ്, വൈസ് പ്രസിഡന്‍റ് ഫാ. പത്രോസ്, ജോയിന്‍റ് ട്രഷറർ സുനിൽ ചാക്കോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ജോജി വഴുവാടി