സ്റ്റുഡന്‍റ്സ് ഇന്ത്യ അംഗങ്ങൾക്ക് യാത്രയപ്പു നൽകി

12:27 AM Apr 27, 2018 | Deepika.com
അൽകോബാർ: സൗദിയിലെ പഠനം അവസാനിപ്പിച്ച് ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന സ്റ്റുഡന്‍റ്സ് ഇന്ത്യ പ്രവർത്തകർക്ക് യാത്രയപ്പു നൽകി.

സ്റ്റുഡന്‍റ്സ് ഇന്ത്യ മുഖ്യ രക്ഷാധികാരി റഹ്മത്തുള്ള ഉപഹാരം വിതരണം ചെയ്തു. കോഓർഡിനേറ്റർ അബ്ദുൽ ഹമീദ് വിദ്യർഥികളുമായി സംവദിച്ചു.

പി.ടി. അഷ്റഫ് ക്വിസ് നടത്തി. ദിയ നജ്മുസമാൻ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ലെന ഖിറാഹത്ത് നടത്തി.

സ്റ്റുഡന്‍റ്സ് ഇന്ത്യയിൽ പുതുതായി അംഗ്വതമെടുത്ത വിദ്യാർഥികളെ സ്വാഗതം ചെയ്തു. പരിപാടിയിൽ സംഘടിപ്പിച്ച മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നാട്ടിലെ അനുഭവങ്ങൾ ഹാനി ഫാറൂഖ് കൂട്ടുകാരുമായി പങ്കു വച്ചു. അബ്ദു സമദ്, നബീല അഷ്റഫ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം