+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കസ് സൗദി കാന്പയിനു സമാപനം

ദമാം: അമിത വ്യയമരുത് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ നാല് മാസമായി ദേശീയതലത്തിൽ ഫോക്കസ് സൗദി്നടത്തി വന്ന ലാതുസരിഫു കാന്പയിന് ദമാമിൽ സമാപനമായി. റിയാദിൽ ഗാർബേജ് ടു ഗാർഡൻ, ജിദ്ദയിൽ ട്രാഷ്
ഫോക്കസ് സൗദി കാന്പയിനു സമാപനം
ദമാം: അമിത വ്യയമരുത് എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ നാല് മാസമായി ദേശീയതലത്തിൽ ഫോക്കസ് സൗദി്നടത്തി വന്ന ലാതുസരിഫു കാന്പയിന് ദമാമിൽ സമാപനമായി.

റിയാദിൽ ഗാർബേജ് ടു ഗാർഡൻ, ജിദ്ദയിൽ ട്രാഷ് ടു ക്രാഫ്റ്റ്, തുടങ്ങിയ മത്സരങ്ങൾ, സൗദി അറേബ്യയയുടെ വിവിധ പ്രവശ്യകളിലായി സാന്പത്തിക, ആരോഗ്യ രംഗങ്ങളിൽ ബോധവത്കരണ ക്ലാസുകൾ ,സന്ദേശ പ്രചരണാർഥം നോട്ടീസ് വിതരണം, പ്രതിവാര സോഷ്യൽ മീഡിയ പോസ്റ്ററുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കാന്പയിന്‍റെ ഭാഗമായി നടത്തിയത്.

ദമാമിൽ ദാറുസിഹ മെഡിക്കൽ സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങ് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ സയിദ് അബ്ദുള്ള റിസ്വി ഉദ്ഘാടനം ചെയ്തു. സി.ഒ ഷബീർ വെള്ളാടത്ത് അധ്യക്ഷത വഹിച്ചു. ഫോക്കസ് സൗദി സിഇഒ സാജിദ് പാലത്ത് സ്വാഗതം ആശംസിച്ചു. ഇവന്‍റ് മാനേജർ മുഹമ്മദ് റാഫി ചടങ്ങ് നിയന്ത്രിച്ചു.