+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐസിഎഫ് ആരോഗ്യ ബോധവത്കരണ സെമിനാർ 27 ന്

കുവൈത്ത്: ഐസിഎഫ് ജിസിസി തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിവരുന്ന ആരോഗ്യ ബോധവത്ക്കരണ കാന്പയിനായ ഹെൽത്തോറിയത്തിന്‍റെ ഭാഗമായി കുവൈത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ ഏപ്രിൽ 27ന്
ഐസിഎഫ് ആരോഗ്യ ബോധവത്കരണ സെമിനാർ 27 ന്
കുവൈത്ത്: ഐസിഎഫ് ജിസിസി തലത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തിവരുന്ന ആരോഗ്യ ബോധവത്ക്കരണ കാന്പയിനായ ഹെൽത്തോറിയത്തിന്‍റെ ഭാഗമായി കുവൈത്തിൽ സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്ക്കരണ സെമിനാർ ഏപ്രിൽ 27ന് (വെള്ളി) നടക്കും. അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ വൈകുന്നേരം ആറു മുതലാണ് ക്യാന്പ്.

പ്രമേഹം, പൊണ്ണത്തടി, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, അർബുദം, വൃക്ക രോഗങ്ങൾ, മറവി രോഗം തുടങ്ങിയ മെറ്റബോളിക് രോഗങ്ങൾക്ക് ദീർഘകാലമായി മരുന്നുകൾ ഉപയോഗിക്കുന്നവർക്ക്, കൃത്യമായ ആഹാരക്രമം പാലിച്ചാൽ ആരോഗ്യ നഷ്ടമോ, കൂടുതൽ സാന്പത്തിക നഷ്ടമോ കൂടാതെ രോഗത്തിൽ നിന്ന് മുക്തി നേടാം.

സെമിനാറിൽ പ്രശസ്ത റിസേർച്ചർമാരായ ഹബീബ് റഹ്മാൻ, ഡോ. ഉമർ, ഡോ. സജികുമാർ എന്നിവർ ഭക്ഷണ രീതിയും അതുമൂലമുണ്ടാകുന്ന ഗുണങ്ങളും സംബന്ധമായി വിശദീകരിക്കും. തുടർന്ന് ശ്രോദ്ധാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകും.

പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഏരിയകളിൽ നിന്നും വാഹന സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ