+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്നോളജി യുഗത്തിൽ ഡിജിറ്റൽ സംസ്കാരം: കേരളാ റൈറ്റേഴ്സ് ഫോറം ചർച്ച നടത്തി

ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്സ് ഫോറം പ്രതിമാസ ചർച്ചാ യോഗത്തിൽ " ടെക്നോളജി യുഗത്തിൽ ഡിജിറ്റൽ സംസ്കാരം' എന്ന വിഷയത്തെ ആധാരമാക്കി പ്രശസ്ത ശാസ്ത്ര ഗവേഷകനും ജർമനിയിലെ ബർലിൻ യൂണിവേഴ്സിറ്റി റിട്ട. പ്രഫസറുമായ
ടെക്നോളജി യുഗത്തിൽ ഡിജിറ്റൽ സംസ്കാരം: കേരളാ റൈറ്റേഴ്സ് ഫോറം ചർച്ച നടത്തി
ഹൂസ്റ്റണ്‍: കേരളാ റൈറ്റേഴ്സ് ഫോറം പ്രതിമാസ ചർച്ചാ യോഗത്തിൽ " ടെക്നോളജി യുഗത്തിൽ ഡിജിറ്റൽ സംസ്കാരം' എന്ന വിഷയത്തെ ആധാരമാക്കി പ്രശസ്ത ശാസ്ത്ര ഗവേഷകനും ജർമനിയിലെ ബർലിൻ യൂണിവേഴ്സിറ്റി റിട്ട. പ്രഫസറുമായ ഡോ. രാജപ്പൻ നായർ മുഖ്യപ്രഭാഷണം നടത്തി.

കേരളാ റൈറ്റേഴ്സ് ഫോറം അംഗവും മുൻ സിബിഐ ഓഫീസറുമായ ജോസഫ് പൊന്നോലി സമീപകാലത്ത് ഇംഗ്ലീഷിൽ രചിച്ച ഗെയിറ്റുവെ റ്റു ദ ക്വാണ്ടം എയിജ് എന്ന പുസ്തകമായിരുന്നു പ്രഭാഷണത്തിനും ചർച്ചക്കും വഴി തെളിയിച്ചത്. മനുഷ്യന്‍റെ ബുദ്ധിക്കും സങ്കൽപ്പത്തിനും മീതെ അതിവേഗം ടെക്നോളജിയും ഡിജിറ്റൽ സംസ്കാരവും മുന്നേറ്റങ്ങൾക്ക്, പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് ന·ക്കും നിയന്ത്രണമില്ലെങ്കിൽ തി·ക്കും കാരണമായി തീരുന്നു എന്ന വസ്തു ഡോ. രാജപ്പൻ നായർ ചൂണ്ടിക്കാട്ടി.

യോഗത്തിൽ രണ്ടു പുതിയ പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്തു. കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ 15-ാമത്തെ സാഹിത്യ സമാഹാരമായ ന്ധഭൂമിയിലെ നക്ഷത്രങ്ങൾ കാട്ടു പൂക്കൾ’ എന്ന പുസ്തകം, റൈറ്റേഴ്സ് ഫോറം പുസ്തക പ്രസിദ്ധീകരണ വിഭാഗം തലവൻ മാത്യു നെല്ലിക്കുന്ന്, മുഖ്യാതിഥി ഡോ. രാജപ്പൻ നായർക്ക് നൽകി പ്രകാശനം നിർവഹിച്ചു.

രണ്ടാമത്തെ പുസ്തകം റൈറ്റേഴ്സ് ഫോറം ഭാരവാഹിയും പ്രവർത്തകനും എഴുത്തുകാരനുമായ ജോണ്‍ മാത്യു പലപ്പോഴായി രചിച്ച ലേഖനപരന്പരയിലെ രണ്ടാം ഭാഗം പുസ്തകരൂപത്തിലാക്കിയതാണ്. നിറമണിയും നിമിഷങ്ങൾ 2-ാംഭാഗം. പ്രസിദ്ധീകരിച്ചിരിക്കുന്നത് യുവമേള പബ്ലിക്കേഷൻസ് കൊല്ലം ആണ്. ജോണ്‍ മാത്യുവിന്‍റെ ഭാര്യ ബോബി മാത്യു പുസ്തകത്തിന്‍റെ ഒരു കോപ്പി റൈറ്റേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. സണ്ണി എഴുമറ്റൂരിന് നൽകി പ്രകാശനം ചെയ്തു.

ഏപ്രിൽ 22നു കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിലും ചർച്ചയിലും ഗ്രേറ്റർ ഹൂസ്റ്റണിലെ എഴുത്തുകാരും ചിന്തകരും സാഹിത്യ പ്രതിഭകളുമായ നിരവധി പേർ പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ടി.ജെ. ഫിലിപ്പ്, ബോബി മാത്യു, നയിനാൻ മാത്തുള്ള, കുര്യൻ മ്യാലിൽ, ഡോ. മാത്യു വൈരമണ്‍, റോഷൻ ഈശോ, ദേവരാജ് കുറുപ്പ്, ജോസഫ് തച്ചാറ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ഡോ. സണ്ണി എഴുമറ്റൂർ, ഡോക്ടർ രാജപ്പൻ നായർ, ശശിധരൻ നായർ, ടി.എൻ. സാമുവേൽ, എ.സി. ജോർജ്, തോമസ് കെ. വർക്ഷീസ്, ഗ്രേസി നെല്ലിക്കുന്ന്, ബാബു കുരവക്കൽ, ഇന്ദ്രജിത്ത് നായർ, പീറ്റർ പൗലോസ്, ഈശൊ ജേക്കബ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.