+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിസ് അമേരിക്കയുടെ സ്വവർഗ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങൾ

അലബാമ: മിസ് അമേരിക്കയുടെ സ്വവർഗ വിവാഹം കുടുംബാംഗങ്ങൾ ആഘോഷമാക്കി. 2005 ൽ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഡിയ്ഡ്ര ഡൗണ്‍ ഗുനും (31) അറ്റോർണി ഏബട്ട് ജോണ്‍സുമായുള്ള സ്വവർഗ വിവാഹം കഴിഞ്ഞ വാരാന്ത്യം
മിസ് അമേരിക്കയുടെ സ്വവർഗ വിവാഹം ആഘോഷമാക്കി കുടുംബാംഗങ്ങൾ
അലബാമ: മിസ് അമേരിക്കയുടെ സ്വവർഗ വിവാഹം കുടുംബാംഗങ്ങൾ ആഘോഷമാക്കി. 2005 ൽ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഡിയ്ഡ്ര ഡൗണ്‍ ഗുനും (31) അറ്റോർണി ഏബട്ട് ജോണ്‍സുമായുള്ള സ്വവർഗ വിവാഹം കഴിഞ്ഞ വാരാന്ത്യം ബിർമിഹം മ്യൂസിയം ഓഫ് ആർട്ടിൽ ആഘോഷമായി നടന്നു.

മുപ്പത്തേഴുകാരിയായ മിസ് അമേരിക്കയുടെ ആൻഡ്രു ഗുനുമായുള്ള വിവാഹത്തിൽ (2008) ജനിച്ച എട്ടുവയസുള്ള മകനായിരുന്നു ബെസ്റ്റ് മാൻ.

യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന ഡിയ്ഡ്രായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ സ്വവർഗ വിവാഹത്തിനു സാക്ഷ്യം വഹിച്ചു.

ജീവിതത്തിലെ അർഥവത്തായ നിമിഷങ്ങളായിരുന്നു ഞങ്ങളുടെ വിവാഹ പ്രതിജ്ഞ നടത്തിയ സമയമെന്നാണ് പുതിയ വിവാഹത്തെ മിസ് അമേരിക്കാ വിശേഷിപ്പിച്ചത്. ഹണിമൂണ്‍ ആഘോഷം അയർലൻഡിലാണെന്നും ഇവർ കൂട്ടച്ചേർത്തു.

സ്വർഗവിവാഹം, ഗർഭചിദ്രം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ഭരണ കൂടം ശക്തമായ നിലപാടുകൾ സ്വീകരിച്ചു വരുന്നുണ്ടെങ്കിലും ഇതിനെ പൂർണമായും കടിഞ്ഞാണിട്ടു നിയന്ത്രിക്കുന്നതിനു ബോധവത്കരണം അനിവാര്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ