+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈവാനുഭവത്തിന്‍റെ നിമിഷങ്ങൾ

ഷിക്കാഗോ: വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കുശേഷം ന്ധജീവിക്കുന്ന വിശുദ്ധൻ’ എന്നു ലോകമെന്പാടും വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസീസ് മാർപാപ്പയെ കഴിഞ്ഞ മാസം റോമിൽ വച്ചു നേരിൽ കണ്ട് ആശീർവാദം സ്വീകരി
ദൈവാനുഭവത്തിന്‍റെ നിമിഷങ്ങൾ
ഷിക്കാഗോ: വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയ്ക്കുശേഷം ന്ധജീവിക്കുന്ന വിശുദ്ധൻ’ എന്നു ലോകമെന്പാടും വിശേഷിപ്പിക്കപ്പെടുന്ന ഫ്രാൻസീസ് മാർപാപ്പയെ കഴിഞ്ഞ മാസം റോമിൽ വച്ചു നേരിൽ കണ്ട് ആശീർവാദം സ്വീകരിക്കുവാൻ ഭാഗ്യം ലഭിച്ചതിന്‍റെ ചാരിതാർഥ്യത്തിലാണ് ഷിക്കാഗോയിൽ സ്ഥിരതാമസക്കാരനായ ഡോ. സാൽബി പോൾ ചേന്നോത്തും കുടുംബവും.

പരിശുദ്ധ പിതാവുമായുള്ള ഹൃസ്വ സംഭാഷണത്തിൽ, സഭയിൽ യുവാക്കൾക്കും കുടുംബജീവിതം നയിക്കുന്നവർക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞു. ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്ന് പിതാവിനോട് അപേക്ഷിച്ചപ്പോൾ നിങ്ങൾ എനിക്കുവേണ്ടിക്കൂടിയും പ്രാർഥിക്കണമെന്ന മറുപടി ഞങ്ങളേവരേയും അദ്ഭുതപ്പെടുത്തി. പരിശുദ്ധ പിതാവിന്‍റെ തേജസുറ്റ മുഖവും കണ്ണുകളിലെ തീക്ഷണതയും മായാത്ത മുദ്രയായി എന്നും ഞങ്ങളിൽ നിലകൊള്ളുമെന്നു ഡോ. സാൽബി സാക്ഷ്യപ്പെടുത്തുന്നു.

ജപ്പാനിലെ വത്തിക്കാൻ ന്യൂണ്‍ഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്തിന്‍റെ ജ്യേഷ്ഠ സഹോദരപുത്രനാണ് ഡോ. സാൽബി പോൾ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം