+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിയാദിൽ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. ചങ്ങൻകുളങ്ങര വാളച്ചാൽ വള്ളിക്കുന്നം സ്വദേശി മുഹമ്മദ്കുഞ്ഞ് അഷ്റഫ് (47) ആണ് ബുധനാഴ്ച ദവാദ്മി ജനറൽ ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്നു നിര്യാതനായത്.

കഴിഞ്ഞ 20 വർഷമായി ദവാദ്മിയിൽ ടയർ റിപ്പയർ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ, ദാഖൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്്.

ഭാര്യ സലീന. വിദ്യാർഥികളായ ആമിന (17) അമീൻ (13) എന്നിവർ മക്കളാണ്്.

ദവാദ്മി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ സംസ്കരിക്കും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ