+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിലെ വിശുദ്ധ എസ്തപ്പാനോസിന്‍റെ തിരുനാൾ മേയ് 18, 19, 20 തീയതികളിൽ

ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്‍റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിലെ വിശുദ്ധ എസ്തപ്പാനോസിന്‍റെ പ്രധാന തിരുനാൾ മേയ് 18,19,20 തീയതികളിൽ ആചരിക്കുന്നു. 18 നു രാത്രി 7.30 ന് കൊടിയേറ്റ്, തുടർന്
ന്യൂയോർക്കിലെ വിശുദ്ധ എസ്തപ്പാനോസിന്‍റെ തിരുനാൾ മേയ്  18, 19, 20 തീയതികളിൽ
ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്‍റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിലെ വിശുദ്ധ എസ്തപ്പാനോസിന്‍റെ പ്രധാന തിരുനാൾ മേയ് 18,19,20 തീയതികളിൽ ആചരിക്കുന്നു.

18 നു രാത്രി 7.30 ന് കൊടിയേറ്റ്, തുടർന്നു മാതാവിന്‍റെ കപ്പേളയിൽ ലദീഞ്ഞ്, മരിച്ചവരുടെ ഓർമയ്ക്കായുള്ള വിശുദ്ധ കുർബാന എന്നിവ നടക്കും. റോക്ലാൻഡ് സെന്‍റ് മേരീസ് ഇടവക വികാരി റവ. ഡോ. ജോസ് ആദോപ്പള്ളി തിരുക്കർമങ്ങൾക്കു കാർമികത്വം വഹിക്കും.

19 നു വൈകുന്നേരം നാലിന് ന്യൂ ജേഴ്സി ക്നാനായ മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ കാർമികത്വത്തിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം. തുടർന്നു ഇടവകയിലെ വിവിധ സംഘടനകളുടെ കലാപരിപാടികൾ അരങ്ങേറും.

20 നു രാവിലെ 10.30 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് കിടങ്ങൂർ ഫൊറോനാ പള്ളി വികാരി ഫാ. മൈക്കിൾ നെടുംതുരുത്തിൽ മുഖ്യകാർമിത്വം വഹിക്കും. തുടർന്നു തിരുനാൾ പ്രദിക്ഷണം, യൂത്ത് മിനിസ്ട്രി ഒരുക്കിയിരിക്കുന്ന കാർണിവൽ എന്നിവ നടക്കും.

വിശുദ്ധന്‍റെ കല്ലും തൂവാലയും എടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഈവർഷത്തെ തിരുനാൾ പ്രസുദേന്തി അനി ആൻഡ് ആൻസി നെടുംതുരുത്തിലാണ് . വിശുദ്ധന്‍റെ തിരുനാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും വികാരിഫാ.ജോസ് തറക്കൽ, സെക്രട്ടറി ജോസ് കോരകുടിലിൽ,കൈക്കാര·ാരായ, ജയിംസ് തോട്ടം,ജോണി അകാംപറന്പിൽ,എബ്രഹാം പുല്ലാനപ്പളി ,സാക്രിസ്റ്റി സിറിൽ ഇലക്കാട്ടു ,പിആർഒ സാബു തടിപ്പുഴ ,ട്രഷറർ ജയിംസ് തൊട്ടപ്പുറം ,ബിൽഡിംഗ് ബോർഡ് ചെയർമാൻ ഷിനോ മാറ്റം ,പാരിഷ് കൗണ്‍സിൽ മെംബേഴ്സ് എന്നിവർ സ്വാഗതം ചെയ്തു.