ഹൂസ്റ്റണ്‍: കേരളാ രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായ യുവനേതാവ് വി.ടി ബല്‍റാം അമേരിക്കയിലെത്തുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിവിധ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനാണ് വി.ടി ബല്‍റാം എത്തുന്നത്.പാലക്കാട് ജില്ലയിലെ തൃത്താല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ് വി.ടി ബല്‍റാം.
മെയ് നാലിനു ഹൂസ്റ്റണിലെത്തുന്ന ബല്‍റാം മെയ് 14 വരെയാണ് ഇന്ത്യ പ്രസ് ക്ലബിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്. സാമൂഹ്യവിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ സ്വീകരിക്കുന്ന ബല്‍റാം ,നഴ്സുമാരുടെ സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്നില്‍ നില്ക്കുമ്പോള് തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലേക്കു കുട്ടികളെ നയിക്കാന്‍ സ്വന്തം കുട്ടിയെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു മാതൃക കാണിച്ച ജനപ്രതിനിധിയാണ്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ കലാശാലയുടെ ചീഫ് എഡിറ്റര്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തന കാലത്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കെ.പി.സി.സി.എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവാണു. എ.ഐ.സി.സി മാധ്യമ പാനലിസ്റ്റുകളിലൊരാളായും ഇടക്കാലത്ത് പ്രവര്‍ത്തിച്ചു.
റിപ്പോര്‍ട്ട്: സുനില്‍ തൈമറ്റം