+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാകാ പദ്ധതി പുനരാരംഭിക്കണമെന്ന് കോടതി

വാഷിംഗ്ടണ്‍: ഡാകാ പദ്ധതി പുനരാരംഭിക്കാൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോണ്‍ ഡി. ബേറ്റ്സ് ഉത്തരവിട്ടു. ഒബാമ തുടങ്ങിവച്ച ഡാകാ പദ്ധതി തുടരണമെന്നും പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കണമെന്നും കോടതി ട്രം
ഡാകാ പദ്ധതി പുനരാരംഭിക്കണമെന്ന് കോടതി
വാഷിംഗ്ടണ്‍: ഡാകാ പദ്ധതി പുനരാരംഭിക്കാൻ യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോണ്‍ ഡി. ബേറ്റ്സ് ഉത്തരവിട്ടു. ഒബാമ തുടങ്ങിവച്ച ഡാകാ പദ്ധതി തുടരണമെന്നും പദ്ധതിയിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കണമെന്നും കോടതി ട്രംപ് ഭരണകൂടത്തിന് നിർദ്ദേശം നൽകി.

അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ കോടതി ഉത്തരവ്.

ഹോംലാൻഡ് ഡിപ്പാർട്ടുമെന്‍റിനു ഡാകാ പ്രോഗ്രാമിനെക്കുറിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 90 ദിവസത്തെ അവധി കോടതി അനുവദിച്ചിരുന്നു. ഈ സമയത്തിനകം തൃപ്തികരമായ മറുപടി നൽകുവാൻ കഴിയാത്തതിനെ തുടർന്നാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനു കോടതി നിർദ്ദേശിച്ചത്. 6,90,000 ഡ്രീമേഴ്സിനെ പ്രതികൂലമായി ബാധിക്കുന്നതാണ് ഡാകാ പ്രോഗ്രാം നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം.

റിപ്പോർട്ട്: പി.പി. ചെറിയാൻ