+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബുക്കാനനിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം

ന്യുയോർക്ക്: ഹഡ്സണ്‍വാലി സെന്‍റ് ജോസഫ് സീറോ മലബാർ മിഷന്‍റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 29, 30 ജൂലൈ ഒന്ന് തീയതികളിൽ ബുക്കാനനിലുള്ള സെന്‍റ് ക്രിസ്റ്
ബുക്കാനനിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
ന്യുയോർക്ക്: ഹഡ്സണ്‍വാലി സെന്‍റ് ജോസഫ് സീറോ മലബാർ മിഷന്‍റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ജൂണ്‍ 29, 30 ജൂലൈ ഒന്ന് തീയതികളിൽ ബുക്കാനനിലുള്ള സെന്‍റ് ക്രിസ്റ്റഫർ ദേവാലയത്തിൽ നടക്കും.

29 നു വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും 30 നു രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയും സമാപന ദിവസമായ ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞു മുതൽ രാത്രി 9 വരെയുമാണ് ധ്യാനം.

20 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സീറ്റ് റിസർവ് ചെയ്യണമെന്ന് മിഷൻ ഡയറക്ടർ ഫാ. റോയിസൻ മേനോലിക്കൽ അഭ്യർഥിച്ചു. രജിട്രേഷന് http://bit.do/hvny സന്ദർശിക്കുക.

വിരങ്ങൾക്ക്: ഫാ. റോയിസൻ മേനോലിക്കൽ 917 345 2610, ജോമോൻ കാച്ചപ്പള്ളി 914 552 5904, ജയിംസ് മുണ്ടാടൻ 914 671 1632.

വിലാസം: St. Christopher Church, 3094 Albany Post Rd Buchanan- NY10511.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി