+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുര്യാക്കോസ് തര്യന് യാത്രയയപ്പു നൽകി

ന്യൂയോർക്ക്: ടെക്സസിലേക്ക് താമസം മാറുന്ന യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗം കുര്യാക്കോസ് തര്യനും ഭാര്യ സുജക്കും ഇടവക സമുചിതമായ യാത്രയയപ്പ് നൽകി.ഏപ്രിൽ 22 ന് വിശുദ്ധ കുർബാനക്കുശേഷം
കുര്യാക്കോസ് തര്യന് യാത്രയയപ്പു നൽകി
ന്യൂയോർക്ക്: ടെക്സസിലേക്ക് താമസം മാറുന്ന യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗം കുര്യാക്കോസ് തര്യനും ഭാര്യ സുജക്കും ഇടവക സമുചിതമായ യാത്രയയപ്പ് നൽകി.

ഏപ്രിൽ 22 ന് വിശുദ്ധ കുർബാനക്കുശേഷം നടന്ന അനുമോദന സമ്മേളനത്തിൽ ഫാ.ജോബ്സണ്‍ കോട്ടപ്പുറം, ട്രഷറർ കുരിയാക്കോസ് വറുഗീസ്, സെക്രട്ടറി ജോണ്‍ ഐസക്ക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇടവക നൽകിയ ആദരവുകൾക്ക് കുര്യാക്കോസ് തര്യൻ നന്ദി പറഞ്ഞു.

മെൻസ് ഫോറം, മാർത്തമറിയം സമാജം യോഗങ്ങളിലും കുര്യാക്കോസ് തര്യനേയും സുജയേയും ആദരിച്ച് വർഗീസ് പാപ്പൻചിറ, ജെയിംസ് മാത്യു, സി.ജെ. ജോണ്‍സണ്‍, ലീലാമ്മ മത്തായി, ജെസി മാത്യു എന്നിവർ പ്രസംഗിച്ചു.

കഴിഞ്ഞ 36 വർഷത്തിനുമേൽ ഇടവകയുടേയും ഭദ്രാസനത്തിന്േ‍റയും മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളുടെയും ചുമതലക്കാരനായി സേവനം കാഴ്ചവച്ച വ്യക്തിത്വത്തിന്‍റെ ഉടമയാണ് കുര്യാക്കോസ് തര്യൻ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം