+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി മാത്യു വർഗീസിന് സ്വീകരണം

ന്യൂയോർക്ക്: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കേരളാ ക്രിക്കറ്റ് ക്ലബ് മുൻ ക്യാപ്റ്റനും മികച്ച സംഘാടകനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ബിജു (മാത്യു വർഗീസ് ) വിന്
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥി മാത്യു വർഗീസിന് സ്വീകരണം
ന്യൂയോർക്ക്: ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കേരളാ ക്രിക്കറ്റ് ക്ലബ് മുൻ ക്യാപ്റ്റനും മികച്ച സംഘാടകനും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ബിജു (മാത്യു വർഗീസ് ) വിന് ന്യൂയോർക്ക് കേരളാ ക്രിക്കറ്റ് ലീഗ് യുവജനങ്ങൾ സ്വീകരണം നൽകി. നോർത്ത് അമേരിക്കൻ മലയാളി കായിക പ്രേമികളുടെ ആവേശമായ കേരളാ ക്രിക്കറ്റ് ലീഗിന്‍റെ നാലാം സീസണ്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മാത്യു വർഗീസ്.

ഇന്ത്യൻ യുവജനതയുടെ ആവേശമായ ക്രിക്കറ്റ് ടൂർണമെന്‍റ് അമേരിക്കൻ മണ്ണിൽ വിജയകരമായി നടത്തുക എന്ന വലിയ ദൗത്യം ഏറ്റെടുത്തു നടത്തി വിജയിപ്പിക്കുവാൻ മാത്യു വർഗീസിന്‍റെ സംഘടനാ പാടവം തെളിയിക്കുന്നതാണ് കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടത്തപ്പെട്ട ഫോമാ ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റ്.

ഫോമാ 2018-20 ഭരണ സമിതിയിൽ യുവജനങ്ങളുടെ പ്രതിനിധിയായി ഫോമാ ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന മാത്യു വർഗീസിന് എല്ലാവിധ പിന്തുണയും കേരളാ ക്രിക്കറ്റ് ലീഗ് യുഎസ്എ വാഗ്ദാനം ചെയ്തു. ഒപ്പം നോമിനേഷൻ നല്കുന്നതിനാവശ്യമായ തുകയും മാത്യു വർഗീസിന് യോഗത്തിൽ കേരളാ ക്രിക്കറ്റ് ലീഗ് യുഎസ്എ പ്രസിഡന്‍റ് ജിൻസ് ജോസഫ് കൈമാറി.

നിലവിൽ ഫോമാ നാഷണൽ കമ്മിറ്റി അംഗവും ക്യാപിറ്റൽ റീജണിലെ കൈരളി ബാൾട്ടിമോറിന്‍റെ പ്രതിനിധിയുമായ മാത്യു വർഗീസ്. മലയാളി യുവത്വങ്ങളെ ഫോമയുടെ കുടകീഴിൽ അണിനിരത്തുക, ഫോമയെ കൂടുതൽ ജനകീയവത്കരിക്കുക, ജീവകാരുണ്യപ്രവർത്തികൾക്ക് കൂടുതൽ മുൻഗണന നൽകുക, അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങളിലും ബുദ്ധിമുട്ടുകളിലും കൈത്താങ്ങാകുക എന്നിവയ്ക്കായി പ്രവർത്തിക്കുമെന്ന് മാത്യു വർഗീസ് പറഞ്ഞു.