+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെയ്ത്ത് ഫോർമേഷൻ വാർഷികം ആഘോഷിച്ചു

ഖൈത്താൻ (കുവൈത്ത്): സീറോ മലങ്കര ഫെയ്ത്ത് ഫോർമേഷന്‍റെ ആഭിമുഖ്യത്തിൽ സ്പാർക് 2018 എന്ന പേരിൽ വാർഷികം ആഘോഷിച്ചു. ഏപ്രിൽ 20ന് ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന പരിപാടി അപ്പസ്തോലിക് വികാരിയേറ്റു നോർത്തേണ്
ഫെയ്ത്ത് ഫോർമേഷൻ വാർഷികം ആഘോഷിച്ചു
ഖൈത്താൻ (കുവൈത്ത്): സീറോ മലങ്കര ഫെയ്ത്ത് ഫോർമേഷന്‍റെ ആഭിമുഖ്യത്തിൽ സ്പാർക് -2018 എന്ന പേരിൽ വാർഷികം ആഘോഷിച്ചു. ഏപ്രിൽ 20ന് ഖൈത്താൻ കാർമൽ സ്കൂളിൽ നടന്ന പരിപാടി അപ്പസ്തോലിക് വികാരിയേറ്റു നോർത്തേണ്‍ അറേബ്യയുടെ കാറ്റക്കിസം ഡയറക്ടർ ഫാ. ഫ്രാങ്കോ പെരേര ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫാ. ബിനോയ് കൊച്ചുകരീക്കത്തിൽ ഇന്നത്തെ തലമുറക്കുവേണ്ട ന·കളെ പറ്റിയും മറ്റുള്ളവർക്ക് എങ്ങനെ നല്ല മാതൃക ആകാം എന്നതിനെപ്പറ്റിയും സംസാരിച്ചു.

പ്രസിഡന്‍റ് രാജൻ മാത്യു, ജനറൽ സെക്രട്ടറി സണ്ണി തോമസ്, ഫെയ്ത്ത് ഫോർമേഷൻ ഹെഡ് മാസ്റ്റർ കോശി വർഗീസ്, അസിസ്റ്റന്‍റ് ഹെഡ് മിസ്ട്രസ് ലിറ്റി മേരി, കാതറിൻ ബിനു, ഫെയ്ത്ത് ഫോർമേഷൻ കുട്ടികളെ പ്രതിനിധീകരിച്ച് ഡാനി തോമസും ആശംസകൾ നേർന്നു സംസാരിച്ചു.

ഫെയ്ത്ത് ഫോർമേഷന്‍റെ വെബ്സൈറ്റും പുതിയ ലോഗോയും പ്രകാശനം ചെയ്തു. തുടർന്നു മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ അരങ്ങേറി. പാപ്പാ മംഗളത്തോടുകൂടി ആഘോഷപരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ