+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട് സ്വദേശിനിക്ക് ഗവേഷക പുരസ്കാരം

ദോഹ/കൽപ്പറ്റ: ഇന്ത്യൻ അക്കാഡമിക് റിസേർച്ചേഴ്സ് അസോസിയേഷന്‍റെ 2018ലെ മികച്ച ഗവേഷക പുരസ്കാരം വയനാട് സ്വദേശിനിയായ ഗീതു ഡാനിയലിനു ലഭിച്ചു. തിരുച്ചിറപ്പിള്ളിയിൽ നടന്ന ഐഎആർഎ അന്താരാഷ്ട്ര കോണ്‍ഫറൻസിൽ വെച
വയനാട് സ്വദേശിനിക്ക് ഗവേഷക പുരസ്കാരം
ദോഹ/കൽപ്പറ്റ: ഇന്ത്യൻ അക്കാഡമിക് റിസേർച്ചേഴ്സ് അസോസിയേഷന്‍റെ 2018ലെ മികച്ച ഗവേഷക പുരസ്കാരം വയനാട് സ്വദേശിനിയായ ഗീതു ഡാനിയലിനു ലഭിച്ചു. തിരുച്ചിറപ്പിള്ളിയിൽ നടന്ന ഐഎആർഎ അന്താരാഷ്ട്ര കോണ്‍ഫറൻസിൽ വെച്ച് കർണാടക കോലാർ ദേവരാജ് അരശ് മെഡിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. സി.വി. രഘുവീർ പുരസ്കാരം സമ്മാനിച്ചു.

പശ്ചിമ ഘട്ടത്തിൽ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്ളോറ (സ്റ്റാർ ചെറി) എന്ന ചെടിയുടെ ഹൃദ്രോഗം തടയുന്നതിൽ ഉള്ള പങ്കിനെ കുറിച്ച് കോയന്പത്തൂർ കഐഎസ്സി യിൽ നടത്തിയ ഗവേഷണമാണ് ഗീതുവിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ക്ളിനിക്കൽ ബയോകെമിസ്ട്രിയിൽ ഗവേഷണം പൂർത്തിയാക്കിയ ഗീതു, നിരവധി രാജ്യാന്തര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്കൃതി ഖത്തർ മുൻ കേന്ദ്ര കമ്മിറ്റി അംഗം സരുണ്‍ മാണി ആടുകാലിലിന്‍റെ ഭാര്യയും കോയന്പത്തൂർ കാവനാൽ കെ.വി. ഡാനിയലിന്േ‍റയും ലീലാമ്മ ഡാനിയലിന്േ‍റയും മകളുമാണ് ഗീത. നിരവധി ദേശീയഅന്തർദേശീയ ശാസ്ത്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗമായും നിരൂപകയായും പ്രവർത്തിച്ചു വരുന്നു.

റോയൽ സൊസൈറ്റി ഓഫ് ബയോളജി (യുകെ) യുടെ ചാർട്ടേർഡ് ബയോളജിസ്റ്റ് ബഹുമതി, യംഗ് സയന്‍റിസ്റ്റ് അവാർഡ് (2016), ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് (2016), ഇന്ത്യൻ അക്കാഡമിക് റിസർച്ച് അസോസിയേഷന്‍റെ മികച്ച ഗവേഷണ വിദ്യാർഥിക്കുള്ള പുരസ്കാരം (2017), ശിക്ഷാ ഭാരതി പുരസ്കാരം (2018) എന്നിവയും ഗീതുവിനെ തേടിയെത്തിയിട്ടുണ്ട്.