+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം മേയ് ആറിന്

ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം ഏകദിന കണ്‍വൻഷനോടൊപ്പം മേയ് ആറിന് (ഞായർ) ഒരു മണി മുതൽ കേരളാ സെന്‍ററിൽ (1824 Fairfax tSreet, Elmont, NY11003) നടക്കും. ഗണേഷ്
ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം മേയ് ആറിന്
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് റീജണൽ സ്പെല്ലിംഗ് ബീ മത്സരം ഏകദിന കണ്‍വൻഷനോടൊപ്പം മേയ് ആറിന് (ഞായർ) ഒരു മണി മുതൽ കേരളാ സെന്‍ററിൽ (1824 Fairfax tSreet, Elmont, NY11003) നടക്കും. ഗണേഷ് നായർ, സെലിൻ ജാഗസർ, ഡെനി തോമസ്, ബിൻസ് മേനോൻ എന്നിവർ മത്സരങ്ങളുടെ കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.

ഏല്ലാ റീജണുകളിൽ മൽസരങ്ങൾ നടത്തി ഒന്നും രണ്ടു മുന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് ജൂലൈ 5 മുതൽ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കസിനോയിൽ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അഞ്ചു മുതൽ ഒന്പതാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത, റീജണൽ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. നാഷണൽ മത്സരത്തിൽ ഒന്നും രണ്ടു മുന്നും സ്ഥനങ്ങൾ നേടുന്നവർക്ക്, മുൻ വർഷങ്ങളിലേതുപോലെ കാഷ് അവാർഡും ആകർഷകങ്ങളായ സമ്മാനങ്ങളും നൽകും.

സ്പെല്ലിംഗ് ബീ മത്സരത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് നാലിന് മുന്പായി അപേക്ഷ സമർപ്പിക്കണമെന്ന് കോഓർഡിനേറ്റർമാരായ ഗണേഷ് നായർ, സെലിൻ ജാഗസർ, ഡെനി തോമസ്, ബിൻസ് മേനോൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾ: ഗണേഷ് നായർ (8914) 826 1677 (ganeshgnair@gmail.com) , മേരിക്കുട്ടി മൈക്കിൾ (516) 3023582 (maria.mic20@yahoo.com)

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ