+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് അമേരിക്കൻ മലയാളികൾ നാടിന് മുതൽക്കൂട്ടാകണം: നന്മ കണ്‍വൻഷൻ

ഷിക്കാഗോ: അമേരിക്കൻ മലയാളി മുസ് ലിംകളുടെ പുതിയ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷൻസ് നന്മയുടെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍വൻഷനും ഷിക്കാഗോയിൽ നടന്നു. അമേര
നോർത്ത് അമേരിക്കൻ മലയാളികൾ നാടിന് മുതൽക്കൂട്ടാകണം: നന്മ കണ്‍വൻഷൻ
ഷിക്കാഗോ: അമേരിക്കൻ മലയാളി മുസ് ലിംകളുടെ പുതിയ കൂട്ടായ്മയായ നോർത്ത് അമേരിക്കൻ നെറ്റ്വർക്ക് ഓഫ് മലയാളി മുസ് ലിം അസോസിയേഷൻസ് നന്മയുടെ ഒന്നാം പ്രതിനിധി സമ്മേളനവും കണ്‍വൻഷനും ഷിക്കാഗോയിൽ നടന്നു. അമേരിക്കയിലെയും കാനഡയിലെയും വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച് 50ലധികം പ്രതിനിധികൾ പങ്കെടുത്തു.

പരിപാടിയിൽ ന·യുടെ ദേശീയ ഭാരവാഹികളായി യു.എ നസീർ (ന്യൂയോർക്ക്, യുഎസ്എ എക്സിക്യുട്ടീവ് പ്രസിഡന്‍റ്) റഷീദ് മുഹമ്മദ് (ഡാളസ്, യുഎസ് എ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് മെഹബൂബ് കിഴക്കേപ്പുര (ന്യൂജേഴ്സി, യൂഎസ്എ എക്സിക്യുട്ടീവ് സെക്രട്ടറി) യാസ്മിൻ മെർച്ചന്‍റ് (ടൊറന്‍റോ , കാനഡ എക്സിക്യുട്ടീവ് ജോയിൻറ് സെക്രട്ടറി) നിയാസ് അഹമദ് (മിനിയപോളിസ്, യൂഎസ്എ ട്രഷറർ), അജീത് കാരേടത്ത് (ഡാളസ്, യുഎസ് എ എക്സിക്യുട്ടീവ് ജോയിന്‍റ് ട്രഷറർ) എന്നിവരെയും ഡയറക്ടർ ബോർഡ് അംഗംങ്ങളായി മീഡിയ ആൻഡ് കമ്മ്യൂണികേഷൻസ്: ഹാമിദലി കൊട്ടപ്പറന്പൻ (കെന്‍റക്കി, യുഎസ്എ), വിമൻസ് അഫയേഴ്സ് : യാസ്മിൻ അമീൻ (ബോസ്റ്റണ്‍ , യുഎസ്എ), യൂത്ത് അഫയേഴ്സ് : ഡോ.തസ്ലീം കാസിം (നോർത്ത് ഡകോട്ട, യുഎസ്എ), പ്രോഗ്രാം ആൻഡ് പ്രോജക്ടസ്: ഹർഷദ് രണ്ടുതെങ്ങുള്ളതിൽ (ലോസ് ആഞ്ചലസ്), അസറ്റ്സ് ആൻഡ് മെന്പർഷിപ്പ് : ശിഹാബ് സീനത്ത് (ടൊറന്േ‍റാ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികൾക്ക് ഷാഹ് ജഹാൻ (ഷിക്കാഗോ, യുഎസ്എ) സജീബ് കോയ (ടൊറന്‍റോ) എന്നിവർ സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

ഉയർന്ന വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലുള്ള ധാരാളം മുസ് ലിം കുടുംബങ്ങൾ നോർത്ത് അമേരിക്കയിലുണ്ടെന്നും അവരുടെ കഴിവുകളും സമയവും മുഴുവൻ ആളുകൾക്കും വേണ്ടി ഉപയോഗപ്പെടുന്ന തരത്തിൽ പരസ്പരം ബന്ധപ്പെടാനും കേരളത്തിൽനിന്ന് വിവിധ വിദ്യാഭ്യാസ, തൊഴിൽ, ചികിത്സ ആവശ്യാർഥം അമേരിക്കയിലും കാനഡയിലുമെത്തുന്ന ആളുകൾക്ക് ആശ്രയിക്കാവുന്ന രൂപത്തിൽ മെച്ചപ്പെട്ട ഗൈഡൻസ് സംവിധാനം ഒരുക്കാനും ന· പ്രവർത്തകർ തയാറാകണമെന്ന് പ്രസിഡന്‍റ് ആഹ്വനം ചെയ്തു.

തുടർന്നു നടന്ന പ്രവർത്തന കരട് രേഖ ചർച്ചക്ക് നിറാർ കുന്നത്ത് ബഷീർ (വാഷിംഗ്ടണ്‍ ഡിസി, യുഎസ്എ) നേതൃത്വം നൽകി. ചാരിറ്റി, ഗൈഡൻസ്, മറ്റു സംഘനകളുമായുള്ള സഹകരണം, വിദ്യാഭ്യാസം, കുടുംബം, ക്ലബുകൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രാദേശിക, ദേശീയ കൂട്ടായ്മകൾ രൂപപ്പെടുത്താൻ തീരുമാനിച്ചു.

പരിപാടികൾ ഷിക്കാഗോ ആൻഡ് വിസ്കോണ്‍സിൻ ഗ്രൂപ്പിനുവേണ്ടി മുഹമ്മദ് ഷാജി, ഫൈസൽ പൊന്നന്പത്ത് (ഇരുവരും ഷിക്കാഗോ) എന്നിവരും നന്മക്കുവേണ്ടി സമദ് പൊന്നേരി (ന്യൂ ജേഴ്സി), ഹമീദ് ഷിബിലി അഹമ്മദ് (കാൻസസ്) , ഷഹീൻ അബ്ദുൽ ജബാർ (ബോസ്റ്റണ്‍) എന്നിവരും ചേർന്ന് നിയന്ത്രിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം