+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൻജ് മദേഴ്സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്സ് ചാരിറ്റി ഡിന്നറും മേയ് 19 ന്

ന്യൂജേഴ്സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) കേരളത്തിലെ നിർധനരും നിരാലംബരുമായ ഭവനരഹിതർക്കു വീട് നിർമിച്ചു കൊടുക്കുവാൻ ലക്ഷ്യമിടുന്ന കാൻജ് കെയർ ഹൗസിംഗ് പ്രോജക്ടിനുവേണ്ടിയുള്ള ധന സമാഹരണത്തിന്‍
കാൻജ് മദേഴ്സ് ഡേ ആഘോഷങ്ങളും കാൻജ് കെയേഴ്സ് ചാരിറ്റി ഡിന്നറും മേയ് 19 ന്
ന്യൂജേഴ്സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) കേരളത്തിലെ നിർധനരും നിരാലംബരുമായ ഭവനരഹിതർക്കു വീട് നിർമിച്ചു കൊടുക്കുവാൻ ലക്ഷ്യമിടുന്ന കാൻജ് കെയർ ഹൗസിംഗ് പ്രോജക്ടിനുവേണ്ടിയുള്ള ധന സമാഹരണത്തിന്‍റെ ഭാഗമായി മേയ് 19 നു (ശനി) വൈകിട്ട് ചാരിറ്റി ഡിന്നറും സമൂഹത്തിലെ അമ്മമാരെ ആദരിക്കുന്നതിന്‍റെ ഭാഗമായി മദേഴ്സ് ഡേ സെലിബ്രേഷൻസ്, ഗ്രാൻഡ് മദേഴ്സ് റെക്കഗ്നിഷൻ എന്നിവയും നടത്തുന്നു.

പ്രമുഖ നർത്തകിയും സാമൂഹിക സാംസ്കാരിക പ്രവർത്തകയുമായ ബീന മേനോന്‍റെ കലാശ്രീ സ്കൂൾ ഓഫ് ആർട്സിന്‍റെ പ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ നൃത്തരൂപങ്ങൾ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. ഐറിഷ് ബാൻഡ് എന്ന പ്രമുഖ ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്, അമ്മമാർക്കായി വിവിധ കലാമത്സരങ്ങൾ അടക്കമുള്ള പരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകും. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സരങ്ങൾ, ടോക്ക് ഷോകൾ തുടങ്ങി ഒരു ഫുൾ പാക്ക് എന്‍റർടൈൻമെന്‍റ് ആണ് തങ്ങൾ അതിഥികൾക്കായി ഒരുക്കുന്നതെന്ന് ദീപ്തി നായർ സോഫി വിൽസണ്‍, സൗമ്യ റാണ എന്നിവർ പറഞ്ഞു. കൂടാതെ പരിഷ്കരിച്ച വെബ്സൈറ്റിന്‍റെ റീ ലോഞ്ചിംഗും ചടങ്ങിൽ സംഘടിപ്പിക്കുമെന്നു സംഘാടകർ അറിയിച്ചു.

പ്രസിഡന്‍റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്‍റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്‍റ് ജയൻ എം ജോസഫ്, ജോയിന്‍റ് സെക്രട്ടറി ജിനേഷ് തന്പി, സോഫി വിൽസണ്‍ (ചാരിറ്റി അഫയേഴ്സ്), സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സൗമ്യ റാണ (കൾച്ചറൽ അഫയേഴ്സ് ) സ്വപ്ന രാജേഷ് (എക്സ് ഒഫീഷ്യൽ ) ബസന്ത് എബ്രഹാം (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ) എന്നിവരും ട്രസ്റ്റി ബോർഡ് ചെയർ പേഴ്സണ്‍ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറന്പിൽ, ജോസ് വിളയിൽ,മാലിനി നായർ, റോയ് മാത്യു, അലക്സ് മാത്യു, സ്മിത മനോജ് തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക് : ജയിംസ് ജോർജ് 9739858432, ദീപ്തി നായർ 7323180574.ജോസഫ് ഇടിക്കുള 2014215303. www.kanj.org