സ്വിസ് മലയാളീസ് വിന്‍റർത്തൂറിന്‍റെ ജീവകാരുണ്യ സംഗീത നൃത്ത പരിപാടി സമാപിച്ചു

01:51 AM Apr 25, 2018 | Deepika.com
സൂറിച്ച്: സ്വിസ് മലയാളീസ് വിന്‍റർത്തൂർ ചാരിറ്റി ഷോ എഴുപതോളം കലാകാരാ·ാരെ അണിനിരത്തി നടത്തിയ വിവിധ കലാപരിപാടികളോടെ സമാപിച്ചു. ഒന്നര മണിക്കൂർ നിറഞ്ഞാടിയ പരിപാടിയിൽ അറുപതിലധികം കുട്ടികളും യുവജനങ്ങളും അണിനിരന്നു. ഫാ. വിൽസണ്‍ മേച്ചെരിൽ നയിച്ച സംഗീത പരിപാടികളും ചടങ്ങിൽ അരങ്ങേറി.

പ്രമുഖ ഓസ്ട്രിയൻ വ്യവസായിയായ പ്രിൻസ് പള്ളിക്കുന്നേലിനെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. നിക്ക് ഗൂക്ഷെർ ആണ് പുരസ്കാരം സമ്മാനിച്ചത്. ഫാ. വിത്സണ്‍ മേച്ചേരിലിന്‍റെ ഭക്തി ഗാന സിഡി ചടങ്ങിൽ പ്രകാശനം ചെയ്തു. കലാഭവൻ നൈസിന്‍റെ സംവിധാനത്തിലാണ് 60 കുട്ടികൾ വേദിയിൽ ദൃശ്യവിസ്മയം തീർത്തത്. നൈസിനെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.

പ്രസിഡന്‍റ് സെബാസ്റ്റ്യൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർട്ടിൻ പുതിയേടത്ത് സ്വാഗതം ആശംസിച്ചു. ഇന്ത്യൻ വംശജനായ സ്വിസ് പാർലമെന്‍റംഗം നിക്ക് ഗൂക്ഷെർ യോഗത്തിൽ വിശിഷ്ടാതിഥിയായിരുന്നു. ജേക്കബ് പുതുപ്പലേടത്ത് നന്ദി പറഞ്ഞു.

കലാഭവൻ നൈസിനുള്ള പ്രത്യേക സമ്മാനം ബിജോയി പുതിയേടവും ഫാ. വിൽസണുള്ള പ്രത്യേക സമ്മാനം സെബാസ്റ്റ്യൻ പാറയ്ക്കലും കൈമാറി. ബിജു പാറത്തലക്കൽ നന്ദി പറഞ്ഞു. ദീപാ മേനോൻ പരിപാടിയുടെ അവതരികയായിരുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ