+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാനഡയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 10 പേർ മരിച്ചു

ടൊറന്‍റോ: വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്നു 10 പേർ മരിച്ചു. ഏപ്രിൽ 23ന് ഉച്ചകഴിഞ്ഞു രണ്ടിന് ടൊറന്‍റോ ഡൗണ്‍ ടൗണിൽ ആയിരുന്നു അപകടം. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിന
കാനഡയിൽ വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 10 പേർ മരിച്ചു
ടൊറന്‍റോ: വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്നു 10 പേർ മരിച്ചു. ഏപ്രിൽ 23ന് ഉച്ചകഴിഞ്ഞു രണ്ടിന് ടൊറന്‍റോ ഡൗണ്‍ ടൗണിൽ ആയിരുന്നു അപകടം. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു.

ജനക്കൂട്ടത്തിനിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയതിനെ തുടർന്ന് 10 പേർ കൊല്ലപ്പെടുകയും, 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൊറന്‍റോ ഡപ്യൂട്ടി പോലീസ് ചീഫ് പീറ്റർ യുവാൻ പറഞ്ഞു.

അപകടം നടന്ന ഉടൻ വാൻ ഡ്രൈവർ രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് മിനിറ്റുകൾക്കുള്ളിൽ പിടികൂടി. റൈഡർ കന്പനിയുടെ വാൻ വാടകയ്ക്കെടുത്താണ് അക്രമം നടത്തിയതെന്ന് കന്പനി അധികൃതർ പറഞ്ഞു.

പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരമാണ്. ഭീകരാക്രമണമാണെന്ന റിപ്പോർട്ടുകൾ പ്രധാനമന്ത്രി ജസ്റ്റിൻ ബ്രൂസ് തള്ളിക്കളഞ്ഞു.

ജി7 രാജ്യങ്ങളിൽ നിന്നുള്ള കാബിനറ്റ് അംഗങ്ങൾ ടൊറന്‍റോയിൽ ഒത്തുചേർന്ന് രാജ്യാന്തര വിഷയങ്ങളെക്കുറിച്ചും ഇറാക്ക്, സിറിയ എന്നിവടങ്ങളിൽ ഐഎസ് നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

പ്രതിയുടെ വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ടൊറന്േ‍റാ റിച്ച്മണ്ട് ഹിൽ സുബൈർബിൽ നിന്നുള്ള സെനെക്കാ കോളജ് വിദ്യാർഥി ആൾക്ക് മനസിൻ 25 (Alek Minassian) ആണ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇയാൾ മനസികരോഗിയാണെന്നും പറയപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ